News - 2025
ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി പ്രൊലൈഫ് പ്രവര്‍ത്തകര്‍ ഇന്ന്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു
അമൽ സാബു 30-03-2016 - Wednesday
കൊച്ചി: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി കെസിബിസി പ്രൊലൈഫ് സമിതി പ്രവര്‍ത്തകര്‍ ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് വിവിധ കേന്ദ്രങ്ങളില്‍ ഉപവാസം, പ്രാര്‍ത്ഥനാ റാലി, പ്രതിഷേധ സമ്മേളനം എന്നിവയും പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നുണ്ട്. എല്ലാ ഈശ്വര വിശ്വാസികളും തീവ്രവാദ വിരുദ്ധ ദിനാചരണത്തില്‍ പങ്കെടുക്കണമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ & പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അറിയിച്ചു.
