India - 2025

ആലഞ്ചേരി പിതാവിന് ഇന്ന്‍ 71 ആം പിറന്നാള്‍

സ്വന്തം ലേഖകന്‍ 19-04-2016 - Tuesday

വിശ്വാസികളെ പരസ്പര സ്നേഹത്തിന്റെയും ആഴമായ ആദ്ധ്യാത്മികതയുടെയും പാതയില്‍ നയിച്ചു കൊണ്ട് മുന്നേറുന്ന സീറോ മലബാര്‍ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കു ഇന്ന്‍ 71 ആം പിറന്നാള്‍. ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ്‌ മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായി 1945 ഏപ്രിൽ 19 - ന് ജനിച്ച ആലഞ്ചേരി പിതാവ്, 2011 മേയ് 26-നാണ് വോട്ടെടുപ്പ് കൂടാതെ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടത്. സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി മാർപാപ്പ നേരിട്ടല്ലാതെ സഭ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് ആലഞ്ചേരി പിതാവിനെയായിരിന്നു.

ഇന്ന് 71 മത് ജന്മദിനമാഘോഷിക്കുന്ന പ്രിയ പിതാവ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കു പ്രവാചക ശബ്ദത്തിന്‍റെ ജന്മദിനാശംസകള്‍.