Faith And Reason - 2025

പ്രസിഡന്റായിരിക്കുന്ന കാലത്തോളം സ്വവർഗ്ഗവിവാഹം അനുവദിക്കില്ല: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ

സ്വന്തം ലേഖകന്‍ 15-02-2020 - Saturday

മോസ്കോ: താൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം റഷ്യയിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ഭരണഘടന ഭേദഗതിയെ പറ്റി ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ഒരു കൂടികാഴ്ചയിലാണ് പ്രസ്തുത വിഷയത്തെ സംബന്ധിച്ച നിലപാട് പുടിൻ വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗ വിവാഹത്തിന് താന്‍ എതിരാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. 2013ൽ പുടിന്റെ നേതൃത്വത്തിൽ പാസാക്കിയ നിയമം പ്രകാരം സ്വവർഗ്ഗ ലൈംഗീകത പ്രോത്സാഹിപ്പിക്കുന്നത് തന്നെ റഷ്യയിൽ ഒരു കുറ്റമാണ്. 67 വയസ്സുകാരനായ പുടിൻ രണ്ടു പതിറ്റാണ്ടായി റഷ്യയിലെ ഉന്നത സ്ഥാനങ്ങൾ വഹിച്ചു വരികയാണ്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച റെക്കോർഡ് പുടിന്റെ പേരിലാണ്.

റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ഓര്‍ത്തഡോക്സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ സഭ നല്‍കുന്ന ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ലെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും പുടിന്‍ ഇതിന് മുന്‍പ് പരസ്യമായി പ്രസ്താവിച്ചിരിന്നു.

കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »