India - 2025

സ്‌നേഹാഭിഷേകം കുടുംബങ്ങള്‍ക്ക് ഉണര്‍വ്വേകി

അമല്‍ സാബു 03-05-2016 - Tuesday

എറണാകുളം: അങ്കമാലി അതിരൂപതാ കുടുംബ പ്രേക്ഷിത കേന്ദ്രവും ഹോളിഫാമിലി സന്യാസിനി സഭയും സംയുക്തമായി ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ സംഘടിപ്പിച്ച സ്‌നേഹാഭിഷേകം അഖില കേരള കുടുംബ സംഗമം അഞ്ഞൂറില്‍പരം കുടുംബങ്ങള്‍ക്ക് ഉണര്‍വ്വ് പകര്‍ന്നു. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നു വന്ന കുടുംബങ്ങള്‍ പുത്തന്‍ കുടുംബാനുഭവത്തില്‍ ആനന്ദചിത്തരായി മടങ്ങി.

ആരോഗ്യകരമായ കുടുംബത്തിന് വേണ്ട ശീലങ്ങള്‍ മനഃശാസ്ത്ര - ആത്മീയ പ്രാവീണ്യത്തോടെ പരിശീലിപ്പിച്ചത് കുടുംബങ്ങള്‍ക്ക് വേറിടട്ടൊരനുഭവമായി. ഇത്തരത്തിലുള്ള കുടുംബ നവീകരണ പരിശീലനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അനുഗ്രഹ പ്രഭാക്ഷണം നടത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഊന്നി പറഞ്ഞു. ഹോളിഫാമിലി സന്യാസിനി സഭാ ജനറല്‍ മദര്‍ ഉദയ സംഗമം ഉദ്ഘാടനം ചെയ്തു. റവ. ഡോ. ജോസ് പുതിയടത്ത് കുടുംബ സൗഖ്യ ശുശ്രൂഷ നടത്തി.

റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി, റവ. ഫാ. റിജൊ ചീരകത്തില്‍, റവ. സി. ലീന തെരെസ്, റവ. ഡോ. ഷെറിന്‍ മരിയ, റൈഫണ്‍ ജോസഫ്, നിസന്‍ എന്നിവര്‍ കുടുംബ ശാക്തീകരണ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. റവ. സി. സ്റ്റെല്ലാ മാരിസ് സ്വാഗതവും, റവ. സി. എല്‍സി സേവ്യര്‍ നന്ദിയും പറഞ്ഞു. ശ്രീ. ജോസ് മാത്യുവിന്റെ മേല്‍നോട്ടത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റി സംഗമത്തിന് നേതൃത്വം നല്കി.