India - 2025
ഡ്രൈ ഫ്‌ളവര്‍ മേക്കിംഗ് ക്‌ളാസ് 'ഫ്‌ളവര്‍ ടച്ച്' സംഘടിപ്പിക്കുന്നു.
സ്വന്തം ലേഖകന്‍ 07-05-2016 - Saturday
വരാപ്പുഴ അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഡ്രൈ ഫ്‌ളവര്‍ മേക്കിംഗ് ക്‌ളാസ് ' ഫ്‌ളവര്‍ ടച്ച് ' സംഘടിപ്പിക്കുന്നു. 12നും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ട്രെയ്‌നിങ്ങ് മെയ്യ് 12,13 തിയതികളില്‍ (വ്യാഴം,വെള്ളി) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് പരിശീലനം നടക്കുന്നത്. 18 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായുള്ള ട്രെയ്‌നിങ്ങ് മെയ്യ് 18,19,20 തിയതികളില്‍(ബുധന്‍,വ്യാഴം,വെള്ളി) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയും നടക്കും.
ക്‌ളാസില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസില്‍ നേരിട്ടോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്:
അഡ്രസ്സ്
എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
പ്രൊവിഡന്‍സ് റോഡ്,
എറണാകുളം, കൊച്ചി - 682 018
E-mail : esssociety@gmail.com
Ph : 0484 2396682 / 2390461
