India - 2025

അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി

പ്രവാചക ശബ്ദം 22-06-2020 - Monday

അയർക്കുന്നം: പുന്നത്തുറ സെന്റ് തോമസ് ഇടവക വികാരി വികാരി ഫാ.ജോർ ജ് എട്ടുപറയിലിനെ (55)  പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടത്വ സ്വദേശിയാണ്. ഇന്നലെ വൈകിട്ടോടെ കാണാതായെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസും ഇടവകാംഗങ്ങളും തിരച്ചിൽ നടത്തിവരികയായിരുന്നു. വിദേശത്തു നിന്നു വന്ന് ഏതാനും മാസങ്ങൾക്കു മുമ്പാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്. വൈദിക ന്റെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Related Articles »