Events - 2026
രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14ന്: സകല വിശുദ്ധരുടെ മാധ്യസ്ഥം തേടി സെഹിയോൻ യുകെ
ബാബു ജോസഫ് 09-11-2020 - Monday
സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികൾക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാർത്ഥനകളാലും ധന്യമായ നവംബർ മാസത്തിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14ന് നടക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക. കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
>>>>>> സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ മോൺസിഞ്ഞോർ ഷോൺ ഹീലി , പ്രശസ്‌ത കുടുംബ പ്രേഷിതനും , ക്രിസ്റ്റീൻ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദർ സന്തോഷ് ടി എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും.
http://www.sehionuk.org/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239

















