India - 2025
മാര്‍ ജേക്കബ് മുരിക്കന്റെ വൃക്കദാനം ജീവസംസ്‌ക്കാരത്തിന് ഒരു ഉദാത്ത മാതൃക: കെസിബിസി പ്രൊ-ലൈഫ് സമിതി
അമല്‍ സാബു 29-05-2016 - Sunday
കൊച്ചി: വൃക്ക ദാനം ചെയ്ത് ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനുളള പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മഹനീയ തീരുമാനം പ്രൊലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാത്ത മാതൃകയും പ്രോത്സാഹനവുമാണെന്ന് കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഈ മാതൃക സഭാംഗങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും അവയവദാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ഡയറക്ടര്‍ പോള്‍ മാടശ്ശേരി പറഞ്ഞു. ലോകത്തില്‍ ആദ്യമായാണ് ഒരു ബിഷപ്പ് തന്റെ വൃക്ക ദാനം ചെയ്യുന്നത്. രണ്ടു വൃക്കകളും തകരാറിലായ മലപ്പുറം കോട്ടയ്ക്കല്‍ ഈശ്വരമംഗലം വീട്ടില്‍ ഇ. സ്വരാജിനാണ് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്യുവാന്‍ അഭിവന്ദ്യ പിതാവ് തീരുമാനിച്ചത്. പ്രൊലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘം പിതാവിനെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥാനാശംസകള്‍ അറിയിക്കുകയും ചെയ്തു
