India - 2025
കെസിവൈഎം നിലമ്പൂർ മേഖല പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി
02-03-2021 - Tuesday
കെസിവൈഎം നിലമ്പൂർ മേഖലയുടെ പ്രവർത്തന വർഷ ഉദ്ഘാടനം ഇടിവണ്ണ യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ 10.30 ന് മൂലേപ്പാടം യൂണിറ്റിൽ നിന്ന് ആരംഭിച്ച നീതിമാനോടൊപ്പം ക്രൂശിതനിലേക്ക് എന്ന വിശുദ്ധ യൗസേപ്പ് പിതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രയാണത്തോടെയാണ് പ്രവർത്തന വർഷ ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. മേഖലയിലെ മുട്ടിയേൽ, പൂളപ്പാടം, വള്ളിക്കെട്ട്, തേൾപ്പാറ, ചോക്കാട്, പൂക്കോട്ടുംപാടം, നിലമ്പൂർ, വടപുറം, ഇടിവണ്ണ തുടങ്ങിയ യൂണിറ്റുകളിൽ തിരുസ്വരൂപ പ്രയാണം നടത്തി. വൈകിട്ട് 5.30ഓടെ ഇടിവണ്ണ യൂണിറ്റിൽ ഉദ്ഘാടന പൊതുസമ്മേളനം നടത്തപ്പെട്ടു.
കെസിവൈഎം മാനന്തവാടി രൂപതാ വൈസ് പ്രസിഡന്റ് കുമാരി ഗ്രാലിയ അന്ന അലക്സ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നിലമ്പൂർ മേഖല പ്രസിഡന്റ് കുമാരി.മെറിൻ കട്ടക്കയം അധ്യക്ഷയായിരുന്നു. മാനന്തവാടി രൂപതാ ഡയറക്ടർ ബഹു. ഫാദർ അഗസ്റ്റിൻ ചിറയ്ക്കതോട്ടത്തിൽ, മേഖലാ ഡയറക്ടർ ബഹു. ഫാദർ സനോജ് ചിറ്ററയ്ക്കൽ, ഇടിവണ്ണ യൂണിറ്റ് ഡയറക്ടർ ബഹു. ഫാദർ ഡോമിനിക് വളകുടിയിൽ, രൂപതാ ജനറൽ സെക്രട്ടറി ജിയോ, രൂപതാ സെക്രട്ടറി ജസ്റ്റിൻ , ഇടിവണ്ണ യൂണിറ്റ് പ്രസിഡന്റ് അഭി, നിലമ്പൂർ മേഖലാ സെക്രട്ടറി അമൽ എന്നിവർ സംസാരിച്ചു
