Meditation. - June 2025

നീ എന്നെ സ്നേഹിക്കുന്നുവോ? നാമോരോരുത്തരോടും യേശു ചോദിക്കുന്നു

സ്വന്തം ലേഖകന്‍ 28-06-2016 - Tuesday

''അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തെരഞ്ഞെടുത്തതുമായ അമൂല്യശിലയാണ് അവന്‍'' (1 പത്രോസ് 2:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 28

ഇന്നും ജീവിച്ചിരിക്കുന്ന സ്നേഹത്തിന്റെ മൂലകല്ലാണ് ക്രിസ്തു. ''നീ എന്നെ സ്‌നേഹിക്കുന്നുവോ?'' എന്ന് കര്‍ത്താവ് മൂന്ന് തവണ ചോദിച്ച പത്രോസിന് ഇത് അറിയാമായിരുന്നു. നമ്മുക്കറിയാവുന്നത് പോലെ പത്രോസ് മറുപടി നല്കിയത് ഇപ്രകാരമാണ്, ''ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ''. ഇവിടെ വിഷയപ്രസക്തിയുള്ള ഒരു കാര്യമുണ്ട്. 'നീ എന്നെ നിരാശപ്പെടുത്തകയാണല്ലോ' എന്നല്ല അവന്‍ മറുപടി പറഞ്ഞത്. പകരം, ''കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ'' എന്നാണ്.

എല്ലാ മാനുഷിക ബലഹീനതകളുമുണ്ടെങ്കിലും, തന്നില്‍ സ്‌നേഹത്തിന്റെ നിര്‍മ്മാണം പടുത്തുയര്‍ത്തുന്ന മൂലക്കല്ല് ക്രിസ്തുവാണെന്ന് പത്രോസ് നേരത്തെ മനസ്സിലാക്കിയതു കൊണ്ടാണ് അവന്‍ ഇപ്രകാരം മറുപടി പറഞ്ഞത്. ഒരു കാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു, അവിടുത്തെ അനന്തമായ സ്നേഹം തന്നെയാണ് അന്ധകാരത്തില്‍ നിന്നും മാറി പ്രകാശത്തിന്റെ പാതയില്‍ നമ്മെ ചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും. ''നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?" എന്ന്‍ ദൈവം നാം ഓരോരുത്തരോടും ചോദിക്കുന്നു. ഈ ചോദ്യത്തിന് നാം ആത്മാര്‍ഥമായി ഉത്തരം പറയേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരിസ്, 30.5.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »