Events - 2025
ഫാ. ജോര്‍ജ് പനയ്ക്കല്‍ വി സി നയിക്കുന്ന പ്രേഷിത വളര്‍ച്ചാ ധ്യാനം ആഗസ്റ്റ് 26, 27, 28 തിയതികളില്‍
സ്വന്തം ലേഖകന്‍ 31-07-2016 - Sunday
ഫാ. ജോര്‍ജ് പനയ്ക്കലിന്റെ നേതൃത്വത്തില്‍ ഫാ. കുര്യാക്കോസ് പുന്നോലിലും ഡിവൈന്‍ ടീമും നയിക്കുന്ന പ്രേഷിത വളര്‍ച്ചാ ധ്യാനം ആഗസ്റ്റ് 26, 27, 28 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വൈദികര്‍, സന്യസ്ഥര്‍, വചനപ്രഘോഷകര്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പ് ലീഡേര്‍സ്, നൈറ്റ് വിജില്‍ കോഡിനേറ്റേഴ്സ്, യൂക്കാരിസ്റ്റിക് മിനിസ്റ്റേഴ്സ് എന്നിവരെ ഉദ്ദേശിച്ചുള്ള ധ്യാനമാണ് നടത്തപ്പെടുന്നത്. ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായാറാഴ്ച വൈകിട്ട് 5 മണിക്ക് അവസാനിക്കും. കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
റെജി പോള്‍: 07723035457.
റെജി മാത്യു : 07552619237.
