Meditation. - August 2025
വിശ്രമവേളകളെ 'ക്രിസ്തുവിനെ കണ്ടെത്താനുള്ള സമയമാക്കി' മാറ്റുക
സ്വന്തം ലേഖകന്‍ 12-08-2016 - Friday
"ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല" (ലൂക്കാ 10:42).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 12
സ്‌കൂളിലേയോ, കോളേജിലേയോ പഠനഭാരമില്ലാതെ അവധിക്കാലത്ത്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും യാത്ര ചെയ്ത്, ലോകം കാണാന്‍ പോകുന്നു. ലോകത്തിന്റേയും സ്വന്തം യുവത്വത്തിന്റേയും ഭംഗി അവര്‍ ആഴത്തില്‍ ആസ്വദിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലര്‍ക്ക്, ഈ വേനല്‍ക്കാല അവധി സ്വന്തം പ്രായക്കാരായ സഹോദരരോടൊത്ത്, കര്‍ത്താവിനെ പ്രത്യേകമായി അറിയാനുള്ള കാലം കൂടിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ അവധി ദിനങ്ങള്‍ അത്ര വിലയേറിയതാണ്.
എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന് അതെനിക്കറിയാം. കാരണം, എന്റെ ജീവിതത്തില്‍ അനേകം അവധി ദിവസങ്ങള്‍ ഒരു പാസ്റ്ററായി യുവാക്കളോടൊത്ത് ചിലവഴിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, എല്ലാ യുവജനങ്ങള്‍ക്കും ഈ വിശ്രമവേളകള്‍ 'ക്രിസ്തുവിനെ കണ്ടെത്താനുള്ള സമയമായി' ഭവിക്കുവാന്‍ ഞാന്‍ ഹൃദയംഗമമായി ആശംസകള്‍ നേരുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.7.80)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
