News
ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് 53 മണി ജപമാല
പ്രവാചകശബ്ദം 20-06-2025 - Friday
തൃശൂർ അതിരൂപതയുടെ മരിയൻ തീർത്ഥാടനകേന്ദ്രമായ ഏനാമാക്കൽ കോഞ്ചിറ പരി. പോംപേ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ 138-ാം തിരുന്നാളിനോടാനുബന്ധിച്ച് തയാറാക്കിയ ജപമാലയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് "ജപമണിനാദം 2025" എന്ന വീഡിയോ തയാറാക്കിയിരിക്കുന്നത്.
മലയാളം കൂടാതെ ഈശോ സംസാരിച്ച ഭാഷയായ അരമായ ഉള്‍പ്പെടെ 53 ഭാഷകളിലാണ് ജപമാല പ്രാര്‍ത്ഥന മുന്നോട്ടുപോകുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകള്‍ കൂടാതെ ഹംഗേറിയന്‍, റഷ്യന്‍, പോര്‍ച്ചുഗീസ്, യുക്രേനിയന്‍, പോളിഷ്, സ്ലോവാക്യന്‍, ഗ്രീക്ക്, ചൈനീസ്, അറബിക്, സിംഹള, ഹീബ്രു തുടങ്ങിയ വിവിധ ഭാഷകളിലാണ് 'നന്മ നിറഞ്ഞ മറിയമേ' പ്രാര്‍ത്ഥന ചൊല്ലുന്നത്. വീഡിയോയുടെ പ്രകാശനം ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാർ ജോസഫ് തൈക്കാട്ടിൽ കോഞ്ചിറ തീർത്ഥ കേന്ദ്രത്തിൽ നേരത്തെ നിർവഹിച്ചിരിന്നു.
More Archives >>
Page 1 of 1099
More Readings »
മലങ്കര സഭ നൽകുന്ന ശുശ്രൂഷകള്‍ക്ക് നന്ദിയര്‍പ്പിച്ച് വത്തിക്കാന്റെ ഉന്നത പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഗല്ലാഘർ
തിരുവനന്തപുരം: അപ്പസ്തോലികപാരമ്പര്യത്തിലൂന്നിയ മലങ്കരസഭ നൂറ്റാണ്ടുകളായി, വിദ്യാഭ്യാസ,...

ഇറ്റലി ആസ്ഥാനമായുള്ള സന്യാസ സമൂഹത്തിന് സുപ്പീരിയർ ജനറലായി മലയാളി കന്യാസ്ത്രീ
കണ്ണൂർ: ഇറ്റലി ആസ്ഥാനമായുള്ള വെനെറിനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ...

ആര്‍ച്ച് ബിഷപ്പ് റാഫി മഞ്ഞളി വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയ അംഗം
വത്തിക്കാന്‍ സിറ്റി: മലയാളിയും ആഗ്ര അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. റാഫി മഞ്ഞളിയെ ലെയോ പതിനാലാമൻ...

വിശുദ്ധ അലെക്സിയൂസ്
റോമിലെ ഒരു ധനികനായ സെനറ്ററിന്റെ ഏക മകനായിരുന്നു വിശുദ്ധ അലെക്സിയൂസ്. അഞ്ചാം നൂറ്റാണ്ടില്‍ റോമില്‍...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനാറാം ദിവസം | ബലഹീനതയെ അംഗീകരിക്കുക
എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്...

സിറിയയിലെ ക്രൈസ്തവര്‍ക്കു സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ്
സ്ട്രാസ്ബർഗ്: സിറിയയിലെ ഡമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തില്‍ അടുത്തിടെ നടന്ന...
