Purgatory to Heaven. - September 2025
പുണ്യവാന്മാരുടെ ഐക്യത്തിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കൾ
സ്വന്തം ലേഖകന്‍ 11-10-2023 - Wednesday
“ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം” (യോഹന്നാന്‍ 15:12).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 11
പുണ്യവാൻമാരുടെ ഐക്യത്തിൽ- "ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ഭവനത്തില്‍ പ്രവേശിച്ച വിശ്വാസികളുടേയും, ശുദ്ധീകരണസ്ഥലത്ത് തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തുകൊണ്ടിരിക്കുന്നവരുടേയും, ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടേയും ഇടയില്‍ സ്നേഹത്തിന്റെ ശാശ്വതമായ ഒരു ബന്ധം ഇടവിടാതെ നിലനില്‍ക്കുന്നുണ്ട്. അതുമാത്രമല്ല, എല്ലാ തരത്തിലുള്ള നന്മകളുടേയും പരസ്പര കൈമാറ്റവും അവര്‍ക്കിടയില്‍ യഥേഷ്ടം നടക്കുകയും ചെയ്യുന്നു. ഈ കൈമാറ്റം വഴി, ഒരാളുടെ വിശുദ്ധിയിൽ നിന്ന് മറ്റൊരാള്‍ക്ക് പ്രയോജനം കിട്ടുന്നു. ഒരാളുടെ പാപം മറ്റുള്ളവർക്കുണ്ടാക്കുന്ന ദ്രോഹത്തിനതീതമായി അതു ലഭിക്കുന്നു" (CCC 1475).
അങ്ങനെ പുണ്യവാന്മാരുടെ ഐക്യത്തിലൂടെ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ വേഗം ശുദ്ധീകരിക്കപ്പെടുന്നു.
വിചിന്തനം:
നമ്മളുടെ പ്രാര്‍ത്ഥനകളും സല്‍പ്രവര്‍ത്തികളും മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് എത്തിക്കുകയും അത്യുന്നതനായ ദൈവത്തിന്റെ സിംഹാസനത്തിന് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യുന്നു, അവയാകട്ടെ ഉന്മേഷമേകുന്ന മഞ്ഞു കണം പോലെ ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കളുടെ മേല്‍ പെയ്തിറങ്ങുന്നു; വിശുദ്ധരുടെ മാധ്യസ്ഥം വഴി നമുക്കായി നേടപ്പെട്ട സമ്മാനങ്ങളും, അനുഗ്രഹങ്ങളുമായി അവ ഭൂമിയില്‍ നമുക്ക് തിരികെ നല്‍കപ്പെടുകയും ചെയ്യുന്നു.
അതിനാൽ അനുതപിക്കാത്ത ഒരു പാപിക്കായി കരുണയുടേതായ എന്തെങ്കിലും പ്രവര്‍ത്തി ചെയ്യാൻ തീരുമാനമെടുക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
