News - 2025

തിരുരക്താഭിഷേക പ്രാർത്ഥന

പ്രവാചകശബ്ദം 02-07-2025 - Wednesday

കർത്താവായ ഈശോയേ, അങ്ങ് കുരിശിൽ ചിന്തിയ അമൂല്യമായ തിരുരക്തത്താൽ എന്റെ ആത്മാവിനെയും മനസിനെയും ശരീരത്തെയും കഴുകണമേ. എല്ലാ അശുദ്ധിയും നീക്കണമേ. എന്റെ ബുദ്ധിയെയും ചിന്തകളെയും വിശുദ്ധീകരിക്കണമെ. എന്റെ ശിരസു മുതൽ പാദം വരെ ഓരോ അവയവങ്ങളും കഴുകണമേ. (എന്റെ ശിരസ്സിനെ, കണ്ണുകളെ, കാതുകളെ,... ഇങ്ങനെ ഓരോ അവയവങ്ങളെയും പ്രത്യേകം സമർപ്പിച്ച് തിരുരക്തത്താൽ കഴുകാൻ പ്രാർത്ഥിക്കുക.) അങ്ങയുടെ ആലയമായ എന്റെ ശരീരത്തെ പവിത്രീകരിക്കണമേ. ആത്മീയവും മാനസികവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും അങ്ങയുടെ തിരുരക്തംകൊണ്ടു പൊതിഞ്ഞ്, എന്നെയും എനിക്കുള്ളവരെയും സംരക്ഷിക്കണമേ. ആമ്മേന്‍.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »