News - 2025

വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിച്ച് സമരിറ്റൻ പേഴ്സ്

പ്രവാചകശബ്ദം 09-07-2025 - Wednesday

കാലിഫോര്‍ണിയ: ടെക്സാസിലെ വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻ പേഴ്സ്. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ ദുരിതബാധിതര്‍ക്കിടയില്‍ സജീവമായി രംഗത്തുണ്ട്. സമരിറ്റൻസ് പേഴ്സും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ റാപ്പിഡ് റെസ്പോൺസ് ടീമും തിരച്ചില്‍ നടത്തുകയും സന്നദ്ധ സഹായം എത്തിക്കുകയും ചെയ്യുന്നുണ്ട്. കുടുംബങ്ങളെ സഹായിക്കാൻ പ്രാദേശിക ക്രൈസ്തവ ആരാധനാലയങ്ങളുമായി ചേര്‍ന്നാണ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.

തകർന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രാർത്ഥനയിൽ വലയം ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണെന്നും തിരച്ചിലും രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന നൂറുകണക്കിന് ആളുകൾക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്നും സമരിറ്റൻ പേഴ്സ് സന്നദ്ധ സംഘടനയുടെ അധ്യക്ഷന്‍ ഫ്രാങ്ക്ലിൻ ഗ്രഹാം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയാണ് സമരിറ്റന്‍ പേഴ്സ്. ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനാണ് ഫ്രാങ്ക്ലിന്‍ ഗ്രഹാം.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »