India

കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തില്‍ നാഷണൽ യൂത്ത് കോൺഫറൻസ് 16,17 തീയതികളിൽ

പ്രവാചകശബ്ദം 13-08-2025 - Wednesday

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ യൂത്ത് കോൺഫറൻസ് (എൻവൈസി 2കെ25) 16,17 തീയതികളിൽ പാലക്കാട് യുവക്ഷേത്രയിൽ നടക്കും. രാഷ്ട്രീയ, മാധ്യമ മേഖലകളിലെ യുവജനങ്ങളുടെ പങ്കാളിത്തവും സമുദായിക സംഘടനാ പ്രവർത്തനങ്ങളും പഠനവിഷയങ്ങളാകുന്ന കോൺഫറൻസിൽ സാമൂഹിക-രാഷ്ട്രീയ- സാമുദായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പാനൽ ചർച്ചകൾ, യൂത്ത് അസംബ്ലി, സെമിനാറുകൾ, സംവാദങ്ങൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും.

ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ പീറ്റർ കൊച്ചുപുരക്കൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്‍റ് പ്രഫ. രാജീവ് ജോസഫ് കൊച്ചുപറമ്പിൽ, ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂർ, കൺവീനർ ജോയ്‌സ് മേരി ആന്റണി തുടങ്ങിയവർ പങ്കെടുക്കും. എൻവൈസി ലോഗോ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനു നൽകി പ്രകാശനം ചെയ്തു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »