India - 2025

മാതൃരൂപതയായ കാഞ്ഞിരപ്പള്ളിയില്‍ പഴയ ഓർമകൾ അനുസ്മരിച്ച് നിയുക്ത ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

ദീപിക 02-09-2025 - Tuesday

കാഞ്ഞിരപ്പള്ളി: നിയുക്ത കല്യാൺ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഇന്നലെ മാതൃ രൂപതയായ കാഞ്ഞിരപ്പള്ളിയിലെത്തി പഴയ ഓർമകൾ നന്ദിയോടെ അനുസ്മരിച്ചു. വാണിയപ്പുരയ്ക്കൽ കുടുംബവും മാതാപിതാക്കളും സഹോദരങ്ങളും തനിക്ക് പ്രഥമ ഭവനവും കാഞ്ഞിരപ്പള്ളി രൂപത രണ്ടാമത്തെ വിശാലമായ കുടുംബവുമാണെന്ന് അദ്ദേഹം പറഞ്ഞു. മേരിമാതാ മൈനർ സെമിനാരി പരിശീലനം മുതൽ ഇന്നേവരെയുള്ള പ്രയാണത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ കുടുംബം നൽകിയ കരുതലും മാർ ജോസഫ് പവ്വത്തിൽ, മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറയ്ക്കൽ, മാർ ജോസ് പുളിക്കൽ എന്നീ പിതാക്കന്മാരും വൈദികഗണവും സന്യസ്‌തരും വിശ്വാസികളും നൽകിയ കരുതലും പ്രാർത്ഥനകളും വലിയ ബലം പകർന്നു. രൂപതയിൽ വിവിധ ചുമതലകളിൽ ലഭിച്ച അവസര ങ്ങളും പ്രോത്സാഹനങ്ങളും അവിസ്‌മരണീയമായി സൂക്ഷിക്കുന്നു.

യുവദീപ്‌തി ഡയറക്ടർ ശുശ്രൂഷയ്ക്കുശേഷം റോമിൽ ഉപരിപഠനത്തിനു പോയി മടങ്ങിയെത്തിയപ്പോൾ മാർ മാത്യു അറയ്ക്കൽ ജുഡീഷൽ വികാരിയായി നിയമിച്ചു. ജനങ്ങളോടൊപ്പം കഴിയാനുള്ള ആഗ്രഹത്തിൽ ഏതെങ്കിലുമൊരു ചെറിയ പള്ളിയിൽ അസിസ്റ്റന്റ് വികാരി സ്ഥാനംകൂടി തരുമോ എന്നു ചോദിച്ചപ്പോൾ അറയ്ക്കൽ പിതാവ് വികാരി സ്ഥാനംതന്നെയാണ് ഏൽപ്പിച്ചത്.

തുടർന്ന് പുമറ്റം, ചെന്നാക്കുന്ന്, മുളംകുന്ന് പള്ളികളിൽ വികാരിയായി. നല്ല ബന്ധങ്ങൾ വളർത്തുക മാത്രമല്ല എല്ലാവരെയും തുറവിയോടെ കേൾക്കുക എന്നത് ഒരുപാട് അറിവും അനുഭവവും പകർന്നുകിട്ടാൻ ഇടയായി. രൂപതയിലും പുറത്തും അനേകരുമായി സ്ഥാപിച്ച ആത്മബന്ധമാണ് ജീവിതത്തിലെ ഏറ്റവും വലിയ കരുതൽ. രൂപതയിൽ ഇപ്പോൾ വലിയ ചുമതലകൾ വഹിക്കുന്ന വൈ ദികരേറെയും മൈനർ സെമിനാരി പഠനം മുതൽ സഹപാഠികളും സഹപ്രവർത്തകരും ആത്മസ്നേഹിതരുമാണെന്നത് വലിയൊരു ബലമായി മാറി. മാർ ജോസ് പുളിക്കൽ പിതാവുമായി മൈനർ സെമിനാരിയിൽ തുടങ്ങിയ സഹോദരബന്ധം ഇന്നും എന്നും ഊഷ്‌മളമായി സൂക്ഷിക്കുന്നു.

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാഞ്ഞിരപ്പള്ളി പ്രീസ്റ്റ് ഹോമിൽ കഴിയുന്ന മുൻ മൈനർ സെമിനാരി റെക്ടർ ഫാ. മാത്യു ഏറത്തേടത്തെ സന്ദർശിച്ച് ഇന്നലെ അ നുഗ്രഹം തേടി. പാസ്റ്ററൽ സെൻ്ററിൽ ഒരുക്കിയ സ്വീകരണത്തിനുശേഷം മേജർ ആർ ക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിൽ എട്ടുനോമ്പു തിരുനാൾ പ്രമാണിച്ച് വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണു മടങ്ങിയത്.

പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, സിബിസിഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അ ഡ്വ. വി.സി. സെബാസ്റ്റ്യൻ, രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാ ത്യു എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

More Archives >>

Page 1 of 648