India - 2025
ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ പിതാവ് വട്ടായിൽ വര്‍ഗ്ഗീസ് നിര്യാതനായി
സ്വന്തം ലേഖകന്‍ 13-09-2016 - Tuesday
പാലക്കാട്: ലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ പിതാവ് മണ്ണാർക്കാട് പുലാപ്പറ്റ വട്ടായിൽ വര്‍ഗ്ഗീസ് നിര്യാതനായി. പരേതന് 92 വയസ്സായിരുന്നു.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് പാലക്കാട് രൂപതാ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, സെഹിയോൻ യു കെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ പാലക്കാട് മണ്ണാർക്കാട് പുലാപ്പറ്റ ഹോളിക്രോസ് ദേവാലയത്തിൽ നടക്കും. കുറവിലങ്ങാട് നമ്പിശ്ശേരി കുടുംബാംഗം ത്രേസ്യാമ്മയാണ് ഭാര്യ. സിറിയക്, ജോയി, ജോർജ്ജ്, ആനീസ്, ജോസഫ്, ബിജു എന്നിവരാണ് മറ്റു മക്കൾ.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രവാചകശബ്ദം ടീം അനുശോചനം രേഖപ്പെടുത്തുകയും പരേതന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.