News

നൈജീരിയയില്‍ 76 ദിവസത്തിനിടെ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി പുതിയ റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 29-10-2025 - Wednesday

അബൂജ: 76 ദിവസത്തിനിടെ നൈജീരിയയിൽ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 120 പേരെ ഇസ്ളാമിക ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 10നും ഒക്ടോബർ 26നും ഇടയിലുള്ള കാലയളവിനിടെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ റിപ്പോര്‍ട്ടാണ് ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ ക്രൈസ്തവര്‍ക്കു നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തിന്റെ തീവ്രത ഒക്ടോബർ 26 ഞായറാഴ്ച ഇന്റർ സൊസൈറ്റി സ്ഥാപകയും നേതാവുമായ എമേക ഉമേഗ്ബലാസി 'എസിഐ ആഫ്രിക്ക'യുമായി പങ്കുവെച്ചു.

നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികളും അവരുടെ സഹായികളും തുടർച്ചയായി നടത്തിവരുന്ന വ്യവസ്ഥാപിത ആക്രമണങ്ങളില്‍ വിശ്വാസികള്‍ ആശങ്കയിലാണെന്ന് എമേക ഉമേഗ്ബലാസി വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയ 120 ക്രൈസ്തവരില്‍ കുറഞ്ഞത് 12 പേരെങ്കിലും തീവ്രവാദികളില്‍ നിന്ന് ജീവനോടെ തിരിച്ചുവരാൻ സാധ്യതയില്ലാത്തവരാണെന്ന് ഇന്റർസൊസൈറ്റി റിപ്പോർട്ടില്‍ പറയുന്നുണ്ട്. കടൂണ സംസ്ഥാനത്തെ റിജാന ഫോറസ്റ്റ് ക്യാമ്പുകളിൽ തടവിലാക്കപ്പെട്ട ആയിരത്തിലധികം തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ ബന്ദികളാക്കിയ സംഭവം ഉള്‍പ്പെടെയുള്ളവ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ഒടുവിലായി നടന്ന ആക്രമണത്തിന്റെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 14ന് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് റോച്ചാസ് ഗ്രാമത്തിൽ നിന്നുള്ള ഏകദേശം 13 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൂട്ടക്കൊല ചെയ്തുവെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതായും ഇന്റർസൊസൈറ്റി റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 10ന്, തെക്കൻ കടുനയിലെ കാച്ചിയ ഭാഗത്ത് ജിഹാദിസ്റ്റ് ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒന്‍പത് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »