News
"മറന്നുപോയ മുഖങ്ങൾ"; പീഡിത ക്രൈസ്തവരെ കേന്ദ്രമാക്കിയുള്ള ചിത്ര പ്രദർശനം വാഷിംഗ്ടണില്‍
പ്രവാചകശബ്ദം 04-12-2025 - Thursday
വാഷിംഗ്ടൺ ഡി.സി: നൈജീരിയയിലും ഇറാഖിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ കേന്ദ്രമാക്കിയുള്ള ഫോട്ടോ പ്രദർശനം അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില്‍ ആരംഭിച്ചു. വാഷിംഗ്ടൺ ഡി.സി.യിലെ സെന്റ് ജോൺ പോൾ II നാഷണൽ ദേവാലയത്തിൽ നടക്കുന്ന "മറന്നുപോയ മുഖങ്ങൾ" എന്ന ഫോട്ടോ പ്രദർശനം ഫെബ്രുവരി 8 വരെ നീളും.
ഇറാഖിലും നൈജീരിയയിലും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സേവിക്കുന്നതിനായി വർഷങ്ങളോളം ചെലവഴിച്ച ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റ്യൂബെൻവില്ലെയിലെ ദൈവശാസ്ത്ര പ്രൊഫസറും മതസ്വാതന്ത്ര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ സ്റ്റീഫൻ റാഷെയും പകര്‍ത്തിയ ചിത്രങ്ങളാണ് പ്രധാനമായും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇറാഖി, നൈജീരിയൻ ക്രൈസ്തവരുടെ ദുരിതാവസ്ഥ കാണിക്കുന്ന ചിത്ര പ്രദര്‍ശനം ആളുകളുടെ ഹൃദയങ്ങളില്‍ തീപ്പൊരിയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) പ്രഖ്യാപിക്കാനുള്ള തീരുമാനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലേ ഡിസംബർ 2ന് നൈറ്റ്സ് ഓഫ് കൊളംബസ് "പീഡിപ്പിക്കപ്പെട്ടവരെയും കുടിയിറക്കപ്പെട്ടവരെയും കാണുക: വിദഗ്ദ്ധർ അവരുടെ കഥകൾ പറയുന്നു" എന്ന തലക്കെട്ടിൽ ചർച്ച നടത്തിയിരിന്നു. നൈജീരിയയിലും ഇറാഖിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ ദുരിതാവസ്ഥയെ കുറിച്ച് ഫാ. ആറ്റ ബാർക്കിൻഡോയും ഫാ. കരം ഷമാഷയുമാണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















