Purgatory to Heaven. - September 2025
സ്വര്‍ഗ്ഗത്തില്‍ മറ്റൊരു മധ്യസ്ഥനെ കൂടി ലഭിക്കാന്‍......!
സ്വന്തം ലേഖകന്‍ 24-09-2022 - Saturday
“സഹോദരരെ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (1 തെസ്സലോനിക്ക 5:25).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 24
വാഴ്ത്തപ്പെട്ട സൊളാനൂസ് കാസിക്ക് ദൈവത്തിലുള്ള അഗാധമായ വിശ്വാസത്തിനു പുറമേ പരിശുദ്ധ മറിയം കേന്ദ്രബിന്ദുവായ വിശുദ്ധരുടെ സമൂഹത്തോടും ഭക്തി പ്രകടിപ്പിച്ചിരുന്നു. തനിക്ക് മുന്‍പേ തന്നില്‍ നിന്നും വേര്‍പിരിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ക്രമേണ അദ്ദേഹം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി സമയം മാറ്റിവെക്കാന്‍ തുടങ്ങി. ഫാദര്‍ സൊളാനൂസ് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “നമ്മുടെ പ്രാര്‍ത്ഥനകളും ദിവ്യബലികളും വഴി നാം ശുദ്ധീകരണസ്ഥലത്തെ ഒരാത്മാവിനെയെങ്കിലും മോചിപ്പിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ നമുക്ക് മറ്റൊരു മധ്യസ്ഥനെ കൂടി ലഭിക്കും.”
വിചിന്തനം:
നമ്മള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ നമുക്ക് പുതിയ മധ്യസ്ഥരെ ലഭിക്കുകയും അതോടൊപ്പം തന്നെ അവരുടെ മാധ്യസ്ഥത്തിനുള്ള ശക്തി വര്‍ദ്ധിക്കുകയും ചെയ്യും. അത്യുന്നതങ്ങളില്‍ നമുക്കായി സുഹൃത്തുക്കളെ സൃഷ്ടിക്കുക. പ്രാര്‍ത്ഥനയും ത്യാഗപ്രവര്‍ത്തികളും വഴി അനേകം ശുദ്ധീകരണാത്മാക്കളെ സ്വര്‍ഗ്ഗീയ സമ്മാനത്തിന് അര്‍ഹരാക്കുവാന്‍ പ്രയത്നിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
