Purgatory to Heaven. - September 2025
ശുദ്ധീകരണാത്മക്കള്‍ക്ക് ആശ്വാസം പകരുന്ന പ്രധാന മാലാഖമാര്‍
സ്വന്തം ലേഖകന്‍ 29-09-2023 - Friday
“നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും” (സങ്കീര്‍ത്തനങ്ങള്‍ 91:11).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 29
“പ്രധാന മാലാഖമാര്‍ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തേക്ക് നയിക്കുന്നു. ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ നമ്മളെ പ്രേരിപ്പിക്കുകയും, ആരൊക്കെയാണ് തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതെന്നും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്തതെന്നും അവര്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ധരിപ്പിക്കുകയും ചെയ്യുന്നു. ധന്യയായ ആഗ്നസ്, പരിശുദ്ധരായ മാലാഖമാരോട് നിരന്തരമായി സംവദിച്ചു കൊണ്ടുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്” .
“വിശ്വസ്തരായ ഈ സുഹൃത്തുക്കള്‍ തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി നിരന്തരം മാധ്യസ്ഥം വഹിച്ചു കൊണ്ടിരിക്കുന്നു. അതോടൊപ്പം സഹനമനുഭവിച്ച് കൊണ്ടിരിക്കുന്ന ആത്മാക്കള്‍ക്കുള്ള ആശ്വാസം ആ ദൈവദൂതന്‍മാര്‍ അവര്‍ക്കെത്തിച്ചു കൊടുക്കുകയും, ആ ആത്മാക്കളുടെ ശുദ്ധീകരണം പൂര്‍ത്തിയാകുന്ന മുറക്ക് അവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കുകയും ചെയ്യുന്നു.”
(ഫാദര്‍ ഹെന്രി ഫോറെ, S.M., ഫ്രഞ്ച് ഗ്രന്ഥകാരന്‍).
വിചിന്തനം:
നിങ്ങള്‍ക്കും നിങ്ങളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കും വേണ്ടി ഈ പ്രാര്‍ത്ഥന സമര്‍പ്പിക്കുക: “വിശുദ്ധ മിഖായേലെ, വിശുദ്ധ റഫായേലെ, വിശുദ്ധ ഗബ്രിയേലെ ഞങ്ങളെ കാത്തുകൊള്ളണമേ. നിങ്ങളുടെ മാലാഖമാര്‍ മുഖാന്തരം ഞങ്ങളെ പിന്തുണക്കണമേ. ഞങ്ങളെ സഹായിക്കുകയും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ. ആമേന്‍.”
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
