Events

ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'ഗ്രേറ്റ് എവേക്കനിംഗ്' കൺവെൻഷൻ ആഗസ്റ്റ് ഒന്നിന് യുകെയില്‍

പ്രവാചകശബ്ദം 22-07-2026 - Wednesday

പ്രശസ്ത കത്തോലിക്ക വചനപ്രഘോഷകനും പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി സന്യാസ സമൂഹത്തിന്റെ സ്ഥാപകനും അഭിഷേകാഗ്നി കൺവെൻഷനുകളുടെ നേതൃത്വശുശ്രൂഷകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'ഗ്രേറ്റ് എവേക്കനിംഗ്' ഇംഗ്ലീഷ് കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ആഗസ്റ്റ് 1 ശനിയാഴ്ച ബർമിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകിട്ട് 4.30-ന് സമാപിക്കും.

ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്ക ബിഷപ്പ്സ് കോൺഫറൻസിന്റെ മിഷൻ ഡയറക്ടറായ ഫാ. അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും. മുഖ്യപ്രഭാഷണത്തിനും രോഗശാന്തി ശുശ്രൂഷയ്ക്കും ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നല്‍കും. ഫാ. ബിജു തോണിയിൽ (AFCM UK), ബ്രദർ ജോസ് കുര്യാക്കോസ് (AFCM UK) എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. 'ഗ്രേറ്റ് അവേക്കനിംഗ്' കൺവെൻഷനിൽ പ്രശസ്ത ആരാധനാ ബാൻഡായ 'വണ്‍ ഹോപ്പ് പ്രോജക്റ്റ്' സംഗീതാരാധന നയിക്കും.

കുട്ടികൾക്കായി പ്രത്യേക സമാന്തര ക്ലാസുകളും ഉണ്ടായിരിക്കും. ജപമാല പ്രദക്ഷിണം, സ്തുതി ആരാധന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് ദിവസത്തെ പ്രധാന ശുശ്രൂഷകൾ. വിശുദ്ധ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലെ 29 സ്ഥലങ്ങളിൽ നിന്ന് കൺവെൻഷനിലേക്ക് കോച്ച് (ബസ്) സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ യേശുനാഥന്റെ സ്നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും വിശ്വാസത്തിൽ നവീകരിക്കപ്പെടാനും ഈ മഹത്തായ ദിവസത്തിലേക്ക് AFCM യുകെ ടീം ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. കൺവെൻഷൻ നഗരിയിൽ സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.

♦️കൂടുതൽ വിവരങ്ങൾക്ക് സന്ദര്‍ശിക്കുക: ‍ https://www.afcmuk.org/

♦️ ഫോണ്‍: ജോസഫ് - 07506810177, വിൽസൺ - 07956381337


Related Articles »