India - 2025

കത്തോലിക്ക കോൺഗ്രസ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 19-10-2016 - Wednesday

കൊച്ചി: കത്തോലിക്കാ കോൺഗ്രസ് സംസ്‌ഥാനതലത്തിൽ നൽകുന്ന വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനരംഗത്തെ മികവിനുള്ള അല്മായ പ്രേഷിതൻ പുരസ്കാരം കോട്ടയം നവജീവൻ ട്രസ്റ്റ് സ്‌ഥാപകനും ചങ്ങനാശേരി അതിരൂപതാംഗവുമായ പി.യു. തോമസ് അര്‍ഹനായി.

കലാ സാംസ്കാരിക രംഗത്തെ മികവിന് ആർട്ടിസ്റ്റ് സിബി വലിയപറമ്പിൽ (ചങ്ങനാശേരി), ഗായകൻ തോപ്പിൽ ആന്റോ (എറണാകുളം–അങ്കമാലി) എന്നിവരെയും മതബോധന രംഗത്തു മികച്ച സേവനത്തിനുള്ള അവാർഡിനു പി.എം. അഗസ്റ്റിൻ പുതിയകുന്നേൽ (പാലാ), സിസ്റ്റർ ജോസിലി ഉടുമ്പന്നൂർ എഫ്സിസിയെയും തിരഞ്ഞെടുത്തു.

സാമൂഹ്യ സേവന രംഗത്ത് ഏർപ്പെടുത്തിയ സിറിയക് കണ്ടത്തിൽ അവാർഡിന് പെരുമ്പാവൂർ കൂവപ്പടി ബത്ലഹേം അഭയഭവൻ സ്‌ഥാപക മേരി എസ്തപ്പാൻ അർഹയായി. സാമൂഹ്യ രംഗത്തെ മികച്ച സേവനത്തിനുള്ള കത്തോലിക്ക കോൺഗ്രസ് അവാർഡ് റോബിൻ അരീപ്പറമ്പിലിനു (തലശേരി) നൽകും. 5,001 രൂപയും പ്രശസ്തിപത്രവുമാണ് ആറു പേർക്കും ലഭിക്കുക.

ഒക്ടോബർ 22 നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുരസ്കാരങ്ങൾ സമർപ്പിക്കും. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പുരസ്കാര ജേതാക്കളെ അനുമോദിക്കും.

More Archives >>

Page 1 of 23