India - 2025

കോട്ടയത്ത് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രാർത്ഥനായജ്‌ഞം സംഘടിപ്പിച്ചു

സ്വന്തം ലേഖകന്‍ 02-11-2016 - Wednesday

കോട്ടയം: കഴിഞ്ഞ മാര്‍ച്ചില്‍ യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കല്‍ പ്രാർത്ഥനായജ്‌ഞം സംഘടിപ്പിച്ചു. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ ക്രിയാത്മകമായി ഇടപെടാൻ എല്ലാ ജനവിഭാഗങ്ങളും പ്രാർത്ഥിക്കണമെന്നു കുട്ടനാട് വികസനസമിതി ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷനായിരുന്നു. കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ, ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കത്തോലിക്കാ കോൺഗ്രസ്സ് സംസ്‌ഥാന സെക്രട്ടറി സൈബി അക്കര പ്രമേയം അവതരിപ്പിച്ചു.

കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് കരിവേലിൽ, ഫാ. പോൾ വേങ്ങാശേരി, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, ഫൊറോന പ്രസിഡന്റ് കെ.വി. മാത്യു കുന്നേൽ, സെക്രട്ടറി ജിജി നാകമറ്റം, പി.പി. ജോസഫ്, ജോസ് മുക്കം, ജോയി പാറപ്പുറം, ജോർജ് പൊൻമാങ്കൽ, ചാക്കോച്ചൻ കൈതക്കരി, ജിജി പേരകശേരി, ഔസേപ്പച്ചൻ ചെറുകാട്, വർഗീസ് മാത്യു നെല്ലിക്കൽ, നൈനാൻ തോമസ്, മാത്യു വാക്കയിൽ, ഷിജി വർഗീസ്, ഷാലു തോമസുകുട്ടി, മോളി തോമസ്, ആൻഡ്രൂസ് മണ്ണൂപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 25