India - 2025
കെസിബിസി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ കൂട്ടായ്മയും ദീപാവലി ആഘോഷവും നാളെ പി.ഒ.സി.യില്‍
അമല്‍ സാബു 28-10-2016 - Friday
കൊച്ചി : കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന് സംഘടിപ്പിക്കുന്ന മതസൗഹാര്ദ്ദകൂട്ടായ്മയും ദീപാവലി ആഘോഷവും 2016 ഒക്ടോബര്‍ 29-ാം തീയതി വൈകീട്ട് 5.30 ന് പാലാരിവട്ടം പി.ഒ.സി.യില്‍ വെച്ചു നടക്കും.
പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ദിനത്തില്‍ മതസൗഹാര്‍ദ്ദത്തി ന്റെയും പരസ്പര സ്നേഹത്തിന്റെയും സമാധാനത്തിന്റെ പ്രതീകമായി നവതി ആഘോഷിക്കുന്ന പ്രൊഫ. എം. കെ. സാനു ആദ്യ ദീപം തെളിയിച്ച് കൊണ്ട് മതസൗഹാര്‍ദ്ദ കൂട്ടായ്മയും ദീപാവലി ആഘോഷവും ഉദ്ഘാടനം ചെയ്യും.
കെ. സി. ബി. സി . മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഫാ. ജോളി വടക്കന്‍ അദ്ധ്യക്ഷത വഹിക്കും. കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ എം. സി. ദിലീപ് കുമാര്‍ മുഖ്യാതിഥിയായിരിക്കും.
റവ. ഫാ. ഡോ. സക്കറിയാസ് പറനിലം, (ഡയറക്ടര്‍, ഡയലോഗ് കമ്മീഷന് എറണാകുളം-അങ്കമാലി അതിരൂപത) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് , ജന്മഭൂമി ചീഫ് എഡിറ്റര്‍ രാമചന്ദ്രന്, ട്ടി. പി. എം. ഇബ്രാഹിം ഖാന് എന്നിവര്‍ പങ്കെടുക്കുമെന്ന് കെ. സി. ബി. സി ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന് സെക്രട്ടറി ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ. അറിയിച്ചു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
