Purgatory to Heaven. - November 2026
രാത്രിയില്‍ ശുദ്ധീകരണസ്ഥലത്തേക്കു ഒരു തീര്‍ത്ഥയാത്ര
സ്വന്തം ലേഖകന്‍ 08-11-2024 - Friday
“എല്ലാ ചലനങ്ങളെയുംകാള്‍ ചലനാത്മകമാണ് ജ്ഞാനം; അവള്‍ തന്റെ നിര്‍മലതയാല്‍ എല്ലാറ്റിലും വ്യാപിക്കുന്നു; ചൂഴ്ന്നിറങ്ങുന്നു” (ജ്ഞാനം 7:24).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 8
സകല ആത്മാക്കളുടേയും ഓര്‍മ്മദിനം കഴിഞ്ഞുള്ള എട്ടാം ദിനത്തില്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി തന്റെ സന്യാസാര്‍ത്ഥിനികളോട് ഇങ്ങനെ ആവശ്യപ്പെട്ടു, “യേശുവിന്റെ വിശുദ്ധ തിരുഹൃദയത്തോടൊപ്പം ചേര്‍ന്ന് രാത്രിയില്‍ ശുദ്ധീകരണസ്ഥലത്തേക്കൊരു തീര്‍ത്ഥയാത്ര നടത്തുക. നിങ്ങളുടെ ആ ദിവസത്തെ പ്രവര്‍ത്തികള്‍ യേശുവിന് സമര്‍പ്പിച്ചുകൊണ്ട് ഈ യോഗ്യതകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ഉപയോഗിക്കുവാന്‍ യേശുവിനോട് അപേക്ഷിക്കുക. സഹനം അനുഭവിക്കുന്ന പാവപ്പെട്ട ആത്മാക്കളില്‍ ചിലര്‍ക്കെങ്കിലും മോചനം നേടികൊടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്, അതുവഴി നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ധാരാളം സുഹൃത്തുക്കളെ നേടും.”
വിചിന്തനം:
മരിച്ചവര്‍ക്ക് വേണ്ടി പ്രത്യേകം സമര്‍പ്പിക്കപ്പെട്ട ഈ നവംബര്‍ മാസം യേശുവിന്റെ തിരുഹൃദയത്തിന്റെ ആദരവിനും, പാപപരിഹാരത്തിനുമായി സമര്‍പ്പിക്കുക. ഓരോ ദിവസവും ശുദ്ധീകരണ ആത്മാക്കള്‍ക്കായി അനുതാപ പ്രവര്‍ത്തികള്‍ ചെയ്യുക. വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക, ജീവിതത്തിലെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുക തുടങ്ങിയവ അവരുടെ മോചനത്തിന് ഏറെ ഫലപ്രദമാണ്.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

















