Purgatory to Heaven. - November 2026

നമ്മുടെ പകലിന്റെ തിളക്കം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല: ആത്മാക്കളുടെ മോചനത്തിനായി അദ്ധ്വാനിക്കുക

സ്വന്തം ലേഖകന്‍ 27-11-2023 - Monday

“നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നത് പോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍; നിങ്ങള്‍ക്ക് പ്രതിഫലമായി കര്‍ത്താവില്‍ നിന്നും അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്‍വിന്‍. കര്‍ത്താവായ ക്രിസ്തുവിനെ തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്” (കൊളോസോസ് 3:23-24).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 27

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സഹനങ്ങള്‍ അനുഭവിച്ച് കൊണ്ട് അവര്‍ തങ്ങളുടെ ജോലി തുടരുന്നു. അവരുടെ സഹനങ്ങള്‍ ഒരു നദി പോലെ ഒഴുകികൊണ്ടിരിക്കുന്നുണ്ടെങ്കിലും, അത് മണല്‍പ്പരപ്പിലെത്തി ഇല്ലാതാകുന്നത് പോലെ അവരുടെ പരിശ്രമങ്ങള്‍ വറ്റി വരണ്ടുപോകുന്നു. നമുക്ക് ദൈവത്തോട് നന്ദി പറയാം, കാരണം നമുക്ക് നമ്മുടെ പകലിന്റെ തിളക്കം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.

ഇപ്പോഴും നമുക്ക് ജോലി ചെയ്യുവാന്‍ കഴിയും. നാം ഇപ്പോള്‍ ഒന്നും ചെയ്തില്ലെങ്കില്‍ അത് വലിയ നഷ്ട്ടമാണെന്ന് മനസ്സിലാക്കുക. ഈ പകല്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ നമുക്ക് നമ്മുടെ ജോലികള്‍ പൂര്‍ത്തിയാക്കണം. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി നമുക്ക് വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുവാനും, സഹനങ്ങള്‍ അനുഭവിക്കുവാനും, നമ്മുടെ പ്രാര്‍ത്ഥനകളുടെ ഫലങ്ങള്‍ അവര്‍ക്കായി സമര്‍പ്പിക്കുവാനും നമ്മുക്ക് സാധിക്കണം. നമ്മുടെ സല്‍പ്രവര്‍ത്തികളുടെ ഗുണങ്ങള്‍ അവര്‍ക്കായി വാഗ്ദാനം ചെയ്യുക. അത് നിങ്ങള്‍ക്ക് തിരിച്ചു കിട്ടും!”

(ജര്‍മ്മനിയിലെ റോട്ടന്‍ബര്‍ഗിലെ മെത്രാനായിരുന്ന പോള്‍ വോണ്‍ കെപ്ലര്‍, ഗ്രന്ഥരചയിതാവ്)

വിചിന്തനം:

പ്രഭാത പ്രാര്‍ത്ഥനകള്‍ ചൊല്ലുമ്പോള്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ കൂടി ആ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക. പ്രാര്‍ത്ഥനയോടൊപ്പം ആത്മാക്കളുടെ മോചനത്തിനായി പുണ്യപ്രവര്‍ത്തികള്‍ ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »