Purgatory to Heaven. - November 2026

ആത്മാവിനു വേണ്ടി നിധി കണ്ടെത്തുന്നവര്‍

സ്വന്തം ലേഖകന്‍ 29-11-2023 - Wednesday

“മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍” (ലൂക്കാ 6:31).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 29

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി യാചിക്കുന്നത് ഏറെ ഫലപ്രദമാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? നമ്മുടെ പൂര്‍ണ്ണ ഹൃദയത്തോടു കൂടി അവര്‍ക്ക് വേണ്ടി കൂടുതലായി പ്രാര്‍ത്ഥിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ നിന്നുമുള്ള എളിയ സമ്മാനങ്ങള്‍ അവര്‍ക്കായി സമര്‍പ്പിക്കാം. അപ്പോള്‍ അനുഗ്രഹീതരായ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വലിയ നിധിശേഖരം നമുക്കായി നേടിതരും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരുവന്‍ ശരിക്കും തന്റെ ആത്മാവിനു വേണ്ടി ഒരു നിധി കണ്ടെത്തുകയാണ് ചെയ്യുന്നത്”.

(വിശുദ്ധ ലൂയീസ് ഗുവാനെല്ലാ, 1924-ല്‍ സ്ഥാപിതമായ ‘ദി പയസ് യൂണിയന്‍ ഓഫ് സെന്റ്‌ ജോസഫിന്റെ സ്ഥാപകന്‍).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തില്‍ നമ്മള്‍ ഉത്സാഹം കാണിക്കാറുണ്ടോ എന്ന് സ്വയം ചോദിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »