India - 2025
വിശുദ്ധ ചാവറയച്ചന്റെ വാഴത്തട വിപ്ലവത്തിന്റെ 171-ാം വാര്‍ഷികാഘോഷം ഫെബ്രുവരി ഒൻപതിന്
സ്വന്തം ലേഖകന്‍ 28-01-2017 - Saturday
തിരുവനന്തപുരം: വിശുദ്ധ ചാവറയച്ചന്റെ വാഴത്തട വിപ്ലവത്തിന്റെ 171-ാം വാര്‍ഷികാഘോഷം ഫെബ്രുവരി ഒൻപതിന് രാവിലെ 10.30ന് പ്രസ്ക്ലബ് ഹാളിൽ നടക്കും. തിരുവനന്തപുരം ചാവറ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടി സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം സെന്റ് ജോസഫ് പ്രോവിന്‍സ് പ്രൊവിൻഷ്യാൽ ഫാ.സിറിയക് മഠത്തിൽ സിഎംഐ അധ്യക്ഷനാകുന്ന ചടങ്ങിൽ മുൻ ജയിൽ ഡിജിപിയും നാഷണൽ യൂണിവേഴ്സിറ്റി ഫോർ പോലീസ് സയൻസ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡൽ ഓഫീസറുമായ ഡോ. അലക്സാണ്ടർ ജേക്കബ് ആമുഖപ്രഭാഷണം നടത്തും.
ജീവൻ ടിവി ചെയർമാനും ചാവറ കൾചറൽ സെന്റർ പ്രസിഡന്റുമായ ബേബി മാത്യു, പ്രസ്ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, മാധ്യമ പ്രവർത്തകരായ സിബി കാട്ടാമ്പള്ളി, സാബു ജോൺ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ചാവറ കെയർ കോ-ഓർഡിനേറ്റർ ജയാ ജയിംസ് എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിക്കും. തുടര്‍ന്നു "ചാവറയച്ചനും കേരളീയ മുദ്രണ പാരമ്പര്യവും' എന്ന വിഷയത്തിൽ ഡോ.പി.കെ. രാജശേഖരന് പ്രഭാഷണം നടത്തും. ചാവറ കൾചറൽ സെന്റർ വൈസ് പ്രസിഡന്റ് കെ.എം. കുഞ്ചപ്പൻ നന്ദി പറയും.
