Christian Prayer - June 2025
വിശുദ്ധ ത്രേസ്യയോടുള്ള പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 08-06-2022 - Wednesday
സര്‍വ്വ നന്മകളുടെയും ഉറവിടമായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ നേരെയുള്ള സ്നേഹത്താല്‍ ജ്വലിച്ച് അങ്ങേയ്ക്കും അങ്ങയുടെ ജനത്തിനും വേണ്ടി ജീവിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ക്രൈസ്തവ കുടുംബങ്ങളെ നവീകരിക്കുവാനും നിരാലംബര്‍ക്ക് അത്താണിയാകുവാനും ജീവിതം സമര്‍പ്പിക്കുകയും, തിരുക്കുടുംബ സന്യാസിനി സമൂഹത്തിനു രൂപം കൊടുക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. സഹനത്തിന്‍റെ പ്രേഷിതയായ ഈ ധന്യാത്മാവ് വഴി ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നതോടൊപ്പം ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായ ഈ അനുഗ്രഹം......നല്‍കണമേ എന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
