News - 2025
സഭക്കകത്ത് പ്രശ്‌നങ്ങള്‍ ഏറുന്നു,പ്രാര്‍ത്ഥിക്കണമെന്ന് പോര്‍ട്ട്‌സ്‌മൗത്ത് ബിഷപ്പ് ഫിലിപ്പ് ഇഗാന്‍
സ്വന്തം ലേഖകന്‍ 09-02-2017 - Thursday
പോര്‍ട്ട്‌സ്‌മൗത്ത്: സഭക്കകത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും പ്രാര്‍ത്ഥന ആവശ്യമാണെന്നും പോര്‍ട്ട്‌സ്‌മൗത്ത് ബിഷപ്പ് ഫിലിപ്പ് ഇഗാന്‍ ടിറ്റ്വറില്‍ എഴുതി. അദ്ദേഹം തന്റെ രൂപതയിലെ വൈദീകരുമായി നടത്തിയ രൂപതാ കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു ഇങ്ങനെ കുറിച്ചത്. യോഗത്തില്‍ ഉയര്‍ന്ന പ്രധാന ചോദ്യം പുരോഹിതര്‍ മാര്‍പ്പാപ്പയെ ആണോ അതോ മെത്രാനെ ആണോ അനുസരിക്കേണ്ടത് എന്നായിരുന്നു. ബിഷപ്പ് പറഞ്ഞത് ഇരു കൂട്ടരേയും അനുസരിക്കണമെന്നാണ്. സഭക്കകത്ത് പ്രശ്‌നങ്ങള്‍ പെരുകി വരുന്നു, നമുക്കു പ്രാര്‍ത്ഥിക്കാം-അജനപാലകന്‍ വശദികരിച്ചു.
രൂപത കൗണ്‍സിലില്‍ 20 ഓളം പുരോഹിതരുണ്ട്, ഇതിലൊരാള്‍, പുനര്‍ വിവാഹിതര്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അനുസരണയെ സംബന്ധിച്ച ചോദ്യമായിരുന്നു ചോദിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുനര്‍ വിവാഹിതരേയും വിവാഹമോചിതരേയും ഉദ്ദേശിച്ചുള്ള അമോറിസ് ലെയ്‌ത്തെത്തിയ എന്ന പ്രബോധന രേഖ പുറത്തിറക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫിലിപ്പ് ഇഗാന്‍ തന്റെ രൂപതയില്‍ ഇറക്കിയ ഇടയലേഖനത്തില്‍- വിവാഹ മോചിതര്‍ക്കും സിവില്‍ വിവാഹിതര്‍ക്കും വിശുദ്ധ കുര്‍ബാന സ്വീകരിക്കാമെന്ന് മാര്‍പ്പാപ്പ പറഞ്ഞുവോ? ഇല്ല.-ഇടയലേഖനത്തില്‍ വ്യക്തമാക്കി.
നല്ലൊരു പുരോഹിതന് ഇവരിലെത്തി സഹായിക്കാനാകും,അവരുടെ അവസ്ഥയില്‍ നിന്നും മാറ്റി ദൈവത്തിങ്കല്‍ കൊണ്ടു വന്ന് സഭയില്‍ അവരുടെ സ്ഥാനവും ദൗത്യവും ഏറ്റെടുക്കാന്‍ പ്രാപ്‌തരാക്കണമെന്നാണ് പരിശുദ്ധ പിതാവ് ഉദ്ദേശിച്ചത്-ഇടയലേഖനത്തില്‍ പറഞ്ഞു.
ജിവ്യകാരുണ്യത്തെപ്പറ്റിയുള്ള സഭയുടെ പാരമ്പര്യ പ്രബോധന വഴികളിലൂടെ ബനഡിക്ട് പതിനാറാമനും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും സഞ്ചരിച്ച പാതയില്‍ തന്നെയാണ് ഫ്രാന്‍സിസ് പിതാവുമെന്ന് ബിഷപ്പ് ഇഗാന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, മാള്‍ട്ടയിലേയും ജര്‍മ്മനിയിലേയും മെത്രാന്‍ സംഘങ്ങള്‍ മാര്‍പ്പാപ്പയുടെ പിന്‍തുണക്കുന്നെന്ന് അവകാശപ്പെട്ട് ഇതിന് വിരുദ്ധമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
