News - 2025

ദക്ഷിണ ചൈനയിലെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ തീം പാര്‍ക്ക്‌ സ്‌പ്രിംഗ്‌ ഫെസ്റ്റിവെല്‍ കാലത്ത്‌ ഉത്‌ഘാടനം ചെയ്യും

സ്വന്തം ലേഖകന്‍ 10-02-2017 - Friday

ചാങ്‌ഷാ: ദക്ഷിണ ചൈനയിലെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ തീം പാര്‍ക്കായ ചാങ്‌ഷായിലെ സിങ്‌ഷാ ഇക്കോളജിക്കല്‍ പാര്‍ക്കിന്റെ ഉത്‌ഘാടനം സ്‌പ്രിംഗ്‌ ഫെസ്റ്റിവെല്‍ കാലത്ത്‌ നടക്കുമെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.പ്രാര്‍ത്ഥിക്കാനും ചുറ്റിനടക്കാനും വിവാഹ ഫോട്ടോകള്‍ എടുക്കാനും അനുയോജ്യമാണ്‌ 1.5 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള ബൃഹത്തായ പാര്‍ക്ക്‌. 80 മീറ്റര്‍ ഉയരമുള്ള സിങ്‌ഷാ ദൈവാലയം പാര്‍ക്കിന്റെ മധ്യത്തില്‍ സ്ഥിചെയ്യുന്നതായി ഹുനാന്‍ സിറ്റി ചാനല്‍ സംപ്രേഷണം ചെയ്‌ത രണ്ടു മിനിറ്റ്‌ ദൗര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ കാണിച്ചു.

സിങ്‌ഷാ ദൈവാലയവും ഹുനാന്‍ ബൈബിള്‍ ഇന്‍സ്‌റ്റിറ്റൂട്ടും 26,666 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയില്‍ പാര്‍ക്കില്‍ വ്യാപിച്ചു കിടക്കുന്നതായി ഹുനാന്‍ സിസിസി പ്രസിഡന്റ്‌ പാസ്റ്റര്‍ ചെന്‍ ഷി പറഞ്ഞു. സിങ്‌ഷാ ദൈവാലയം 2017 ജൂണില്‍ ഉപയോഗിക്കാന്‍ തുടങ്ങും.

ജലത്തില്‍ പൊങ്ങിക്കിടക്കുന്ന വലിയൊരു പേടകം-നോഹയുടെ പേടകത്തെ ഓര്‍മ്മിപ്പിക്കുന്നതു പോലെയാണ്‌ സിങ്‌ഷാ പള്ളിയുടെ പ്രധാന നിര്‍മ്മിതി. പേടകത്തെ തിരകള്‍ ഉയര്‍ത്തുന്ന പോലെ കാഴ്‌ചക്കാര്‍ക്കു തോന്നും വിധമാണ്‌ ജലധാര ഒരുക്കിയിരിക്കുന്നത്‌. ദൈവാലയത്തിന്റെ പ്രകാശ ഗോപുരത്തിന്‌ 80 മീറ്റര്‍ ഉയരമുണ്ട്‌. രാത്രിയില്‍ ചില്ലു കൂടിന്‌ പുറത്ത്‌ കൂടി പ്രകാശം പരത്തുന്നത്‌ അതിമനോഹരമായ കാഴ്‌ചാ വിരുന്നൊരുക്കും. മാത്രമല്ല, പ്രകാശ ഗോപുരത്തിനു മുകളിലേക്കുള്ള ലിഫ്‌റ്റ്‌ യാത്ര ചുറ്റുപ്രദേശങ്ങളുടെ കര്‍ണ്ണാനന്ദകരമായ ആകാശകാഴ്‌ചക്കും വഴിയൊരുക്കുന്നു.

ക്രിസ്‌ത്യന്‍ തീം പാര്‍ക്കിന്‌ മാവോ സെതുങിന്റെ ജന്മ പ്രവശ്യയില്‍ നിര്‍മ്മാണ അനുമതി നല്‍കിയതിനെ ചൊല്ലി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടന്നുകൊണ്ടിരിക്കയാണ്‌. ക്രിസ്‌തുവിന്റെ സുവിശേഷം അതിശീഘ്രം വ്യാപിച്ചു കൊണ്ടിരിക്കുന്നതില്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ള ആശങ്കകളും ഏറുന്നു. കമ്മ്യുണിസ്റ്റ്‌ ചൈന അടുത്ത നൂറ്റാണ്ടില്‍ ക്രിസ്‌ത്യന്‍ ചൈനയാകുമെന്ന മുന്നറിപ്പുകള്‍ ഇതിനകം തന്നെ പാര്‍ട്ടി കേഡറുകളെ വിരളിപിടിപ്പിച്ചു കഴിഞ്ഞു.


Related Articles »