News - 2025

തീവ്രവാദികള്‍ ആക്രമിച്ച ജറുസലേമിലെ ക്രൈസ്‌തവ ദേവാലയം വീണ്ടും തുറന്നു

സ്വന്തം ലേഖകന്‍ 13-02-2017 - Monday

ജറുസലേം: യഹൂദ തീവ്ര വാദികള്‍ രണ്ടു വര്‍ഷം മുമ്പ്‌ കൊള്ളിവെപ്പും അതിക്രമങ്ങളും നടത്തി നശിപ്പിച്ച കത്തോലിക്ക ദേവാലയം അറ്റകുറ്റ പണികള്‍ തീര്‍ത്ത്‌ പ്രത്യക ദിവ്യബലിയോടെ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. വെറുപ്പും വൈരാഗ്യവും ഒരിക്കലും വിജയിക്കില്ലെന്ന്‌ ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നതായി ഇസ്രായേല്‍ പ്രസിഡന്റെ്‌ റിയുവന്‍ റിവ്‌ലിന്‍ മള്‍ട്ടിഫ്‌ലിക്കേഷന്‍ ഓഫ്‌ ദ ലോവ്‌സ്‌ ആന്റെ്‌ ഫിഷ്‌ പള്ളി ദേവാലയത്തില്‍ നടന്ന ഉത്‌ഘാടന ചടങ്ങില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വടക്കന്‍ ഇസ്രായേലിലെ ഗലീലി കടല്‍ തീരത്തുള്ള പള്ളി സ്ഥിതി ചെയ്യുന്നിടത്തു വെച്ചാണ്‌ യേശുനാഥന്‍ അപ്പവും മീനും വര്‍ദ്ധിപ്പിച്ച അത്ഭുതം പ്രവര്‍ത്തിച്ചത്‌. വിശുദ്ധ നാട്‌ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട ദേവാലയമാണിത്‌.

ക്രൈസ്‌തവ ദേവാലയങ്ങളും മോസ്‌ക്കുകളും യഹൂദ തീവ്രവാദി സംഘങ്ങള്‍ അക്രമിക്കുന്നത്‌ ഇസ്രായേലില്‍ പതിവായിട്ടുണ്ട്‌.