News - 2025

പ്രമാണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ യേശു വന്നു-മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 13-02-2017 - Monday

വത്തിക്കാന്‍ സിറ്റി: മോശയുടെ നിയമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ്‌ യേശു വന്നതെന്നാണ്‌ യേശുവിന്റെ ഗിരിപ്രഭാഷണം വ്യക്തമാക്കുന്നതെന്ന്‌ ഫ്രാന്‍സിസ്‌ പാപ്പ അഭിപ്രായപ്പെട്ടു. പഴയ നിയമത്തില്‍ പറഞ്ഞത്‌ വളരെ ശരിയായിരുന്നു.എന്നാല്‍, അതു മാത്രമായിരുന്നില്ല, യേശു വന്നത്‌ ദൈവത്തിന്റെ നിയമം പ്രവര്‍ത്തിക്കാനും നടപ്പിലാക്കാനുമായിരുന്നെന്ന്‌ സെ.പീറ്റേഴ്‌സ്‌ ചത്വരത്തില്‍ നടന്ന ഞായറാഴ്‌ച ദിവ്യബലി സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു.

നിയമത്തിന്റെ മൗലിക ലക്ഷ്യം പുര്‍ത്തികരിക്കാനാണ്‌ യേശുവിന്റെ പ്രബോധനങ്ങള്‍ അനുശാസിക്കുന്നത്‌. ഇതെല്ലാം അവന്‍ ചെയ്‌തത്‌ പ്രാഭാഷണങ്ങളിലൂടേയും അവസാനം സ്വയം കുരിശില്‍ സമര്‍പ്പിച്ചുകൊണ്ടുമാണ്‌. ദൈവഹിതം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലും പൂര്‍ണ്ണതയിലും എങ്ങിനെ സഫലമാക്കാനാകുമെന്ന്‌ യേശു തന്റെ ജിവിത ദൃഷ്ടാന്തത്തിലൂടെ പഠിപ്പക്കുകയായിരുന്നു. നരഹത്യ, വ്യപിചാരം, ആണയിട്ടുള്ള പ്രതിജ്ഞയെടുക്കല്‍ തുടങ്ങിയവയെപ്പറ്റിയുള്ള സുവിശേഷ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്‌.

കൊല്ലരുതെന്ന കല്‍പ്പനകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മനുഷ്യനെ ഇല്ലാതാക്കുന്നതു മാത്രമല്ല. മനുഷ്യന്റെ അഭിമാനത്തിനു ക്ഷതമേല്‍ക്കുന്ന വാക്കും പ്രവര്‍ത്തിയും കൂടി ഇതിനു തീര്‍ച്ചയായും ബാധകമാണ്‌. വേദനിപ്പിക്കുന്ന വാക്കുകള്‍ കൊല്ലുന്നതിനു തല്യമായ പാപമല്ലെങ്കിലും പ്രമാണത്തിനെതിരാണ്‌. കാരണം ഇത്തരം വാക്കുകള്‍ കൊലയിലേക്കു നയിക്കാന്‍ പ്രേരകമായേക്കും. പാപങ്ങളെ ഗ്രേഡ്‌ തിരിക്കലല്ല ചെയ്യേണ്ടത്‌ മറിച്ച്‌, പാപ സാഹചര്യങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്‌ വേണ്ടതെന്ന്‌ പരുശുദ്ധ പിതാവ്‌ വിവരിച്ചു.

മറ്റൊരു പ്രമാണത്തിന്റെ പൂര്‍ത്തീകരണം, വിവാഹ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നതാണ്‌. തന്റെ ഭാര്യക്കുമേലുള്ള ഒരാളുടെ അധികാരവും ഉത്തരവാദിത്വവും വ്യഭിചാരത്തിലൂടെ അവഗണിക്കപ്പെടുകയും ലംഘിക്കുകയും ചെയ്യുന്നു. ഉപദ്രവിച്ച്‌ പരിക്കേല്‍പ്പിക്കുന്നതും പ്രകോപനവും നിന്ദിക്കലും കൊലപാതകത്തിലേക്കു നയിക്കുന്നതു പോലെ, മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കുന്നതും അവളില്‍ ആധിപത്യം സ്ഥാപിക്കുന്നതും വ്യപിചരിക്കരുതെന്ന പ്രമാണം തെറ്റിക്കുന്നതിന്റെ മുന്നോടിയാണെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

വ്യഭിചാരവും കളവ്‌, കൊല കൈക്കൂലി എന്നിവയെപ്പോലെ ആദ്യം മനസ്സിലാണ്‌ ചെയ്യപ്പെടുന്നത്‌. മനസ്സില്‍ ഒരു തെറ്റു കയറിക്കൂടിയാല്‍ അത്‌ പിന്നീട്‌ യഥാര്‍ത്ഥ്യമായി വരുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി. അന്യന്റെ ഭാര്യയെ ആശയോടെ നോക്കുമ്പോല്‍ തന്നെ അയാള്‍ മനസ്സാല്‍ വ്യഭിചാരം ചെയ്‌തു കഴിഞ്ഞെന്നാണല്ലോ യേശു തന്നെ പറഞ്ഞിട്ടുള്ളത്‌.

ക്രിസ്‌തു ആണയിടുന്നതിനെതിരെ പ്രത്യേകമായിട്ടൊന്നും പറയുന്നില്ലങ്കിലും ദൈവത്തെ നിന്ദിക്കുന്ന പാപമാണത്‌. കാരണം, ആണയിട്ടുള്ള പ്രതിജ്ഞയും ശപഥവും ദൈവിക അധികാരത്തെ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ പാപമാണെന്ന്‌ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.