News - 2025
മാതാവിനോടുള്ള അറിയപ്പട്ട ഏറ്റവും പഴയ പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 18-02-2017 - Saturday
പ്രൊട്ടസ്റ്റന്റുകാരുടെ വാദം എന്തു തന്നെയായാലും മാതാവിനോടുള്ള വിശ്വാസവും ആദരവും ലോകത്തെമ്പാടും വ്യാപിക്കുകയാണ്. പരിശുദ്ധ അമ്മയില്‍ തീവ്രമായി വിശ്വാസമുളളവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം കന്യക മാതാവിന്റെ പ്രാര്‍ത്ഥനകള്‍ക്കും പ്രിയമേറി വരുന്നു. ഇതില്‍ വളരെ പുരാതനമെന്നു കരുതുന്ന മാതാവിന്റെ പ്രാര്‍ത്ഥന ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
പുരാതന ഈജിപ്‌തിലെ പാപ്പിരസുകളില്‍ ഏററവും കൂടുതല്‍ പഴമ അവകാശപ്പെടുന്ന പ്രാര്‍ത്ഥനകളില്‍ മൂന്നെണ്ണത്തില്‍ ഒന്നിലുള്ളത് മാതാവിനോടുള്ള പ്രാര്‍ത്ഥനയാണ്. നന്മനിറഞ്ഞ മറിയമെ... എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയേക്കാള്‍ പഴമ അവകാശപ്പെടുന്നതാണ് സബ്‌തും പ്രസിതിയും..എന്നപ്രാര്‍ത്ഥന.
ഇതിന്റെ ഗാനരൂപം പാശ്ചാത്യ, പൗരസ്‌ത്യ ദേശങ്ങളിലെ സഭകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഉപയോഗിക്കാന്‍ തുടങ്ങിയതാണ്.
ആദ്യകാലത്ത് സഭക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെപ്പറ്റിയും വിശുദ്ധ അമ്മയോട് സംരക്ഷണം ആവശ്യപ്പെടുന്നതുമായ സൂചനകള്‍ പ്രാര്‍ത്ഥനയില്‍ വ്യക്തമാണ്. ഇതിന്റെ ഏറ്റവും പഴക്കമുള്ളതെന്നു കരുതുന്ന പകര്‍പ്പ് 1938 ല്‍ സി.എച്ച്. റോബര്‍ട്ട്‌സ് പ്രസദ്ധികരിച്ചതാണ്.
പ്രത്യേകം എടുത്തു പറയേണ്ടത്, പ്രാര്‍ത്ഥനയില്‍ തിയോട്ടോകോസ് അഥവ മദര്‍ ഓഫ് ഗോഡ് എന്നതാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനര്‍ത്ഥം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ന് ഉപയോഗിക്കുന്നതു പോലെ ദൈവത്തിന്റെ അമ്മ എന്ന പ്രയോഗം ഉണ്ടായിരുന്നെന്നാണ് മനസ്സിലാക്കേണ്ടത്. പ്രൊട്ടസ്റ്റന്റുകാരുടെ വാദത്തെ മറികടക്കുന്നതാണ് ക്രൈസ്‌തവര്‍ മാതാവിന്റെ മാധ്യസ്ഥതക്കും സംരക്ഷണത്തിനുമായി നേരിട്ട് പ്രാര്‍ത്ഥിച്ചിരുന്നതായ തെളിവ്.
