News - 2025
ലൂര്‍ദ്ദിലെ അത്ഭുതങ്ങള്‍ വിശലൂര്‍ദ്ദിലെ അത്ഭുതങ്ങള്‍ വിശദീകരിക്കാന്‍ കഴിയില്ലെന്ന് നിരീശ്വരവാദിയായ നൊബെല്‍ ജേതാവ്
സ്വന്തം ലേഖകന്‍ 20-02-2017 - Monday
ലൂര്‍ദ്ദ്(ഫ്രാന്‍സ്): മാതാവിന്റെ നാമധേയത്തില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ വിശദികരിക്കാന്‍ കഴിയാത്തതാണെന്ന് എച്ച് ഐ വി അടക്കം നിരവധി കണ്ടു പിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ ആരോഗ്യ ശാസ്‌ത്ര മേഖലയിലെ നോബെല്‍ സമ്മാന ജേതാവുമായ ഡോ: ലൂക്ക് മൊണ്ടഗെനര്‍ പറഞ്ഞു. ഇതൊരു ശരിയായ കാര്യമാണെന്നതിനാല്‍ നിഷേധിക്കേണ്ട ആവശ്യമില്ലെന്ന് നിരീശ്വരവാദി കൂടിയായ ശാസ്‌ത്രജ്ഞന്‍, ലൂര്‍ദ്ദിലെ അത്ഭുതങ്ങളെപ്പറ്റിയുള്ള 'ലെ നോബല്‍ എറ്റ് ലെ മോയിന്‍" എന്ന പുസ്‌തകത്തില്‍ പ്രസദ്ധികരിച്ച സംഭാഷണത്തില്‍ വെളിപ്പെടുത്തി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്രൈസ്‌തവ കേന്ദ്രമാണ് മലഞ്ചെരിവില്‍ സ്ഥിതിചെയ്യുന്ന ലൂര്‍ദ്ദ് ദേവാലയം. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ മാതാവ് പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കുന്നു, ഓരോ നിമിഷവും ഇവിടെ ചെറുതും വലുതുമായ രോഗശാന്തി അടക്കമുള്ള നിരവധി അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. പലതും ശാസ്‌ത്രത്തിനു പോലും വിശദീകരിക്കാനാകാത്ത വിസ്‌മയമാകുന്നു.
ലൂര്‍ദ്ദില്‍ അത്ഭുത രോഗശാന്തിയടക്കം നടക്കുന്നുണ്ടെന്ന് പറയുകയും യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍ നിഷേധിക്കേണ്ടതില്ലെന്ന് പാസ്റ്റര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ: ലൂക്ക് മൊണ്ടഗെനര്‍ പറഞ്ഞു. നിഷേധിക്കുന്നതിനു പകരം അത്ഭുതങ്ങളെപ്പറ്റി പഠനവിധേയമാക്കുകയാണ് വേണ്ടത്. മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിഷേധിച്ച് ഉപേക്ഷിക്കുന്നത് ശരിയല്ല.
ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ വിശദീകരിക്കാന്‍ എനിക്കു കഴിയില്ല എന്നാല്‍, അത്ഭുത രോഗശാന്തികള്‍ നടക്കുന്നുണ്ടന്നത് സത്യമണ്, അവ ഇന്നത്തെ ശാസത്രത്തിന്റെ പരിധിക്കപ്പുറത്താണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
