News - 2025

മുംബെയില്‍ പരി.കന്യാമാതാവിന്റെ തിരു രൂപത്തെ നിന്ദിച്ചതില്‍ പരക്കെ പ്രതിഷേധം

സ്വന്തം ലേഖകന്‍ 20-02-2017 - Monday

മുംബെ: കുര്‍ളയിലെ റോഡിനരുകിലുള്ള ഗ്രോട്ടോയില്‍ പ്രതിഷ്‌ഠിച്ചിരുന്ന മാതാവിന്റെ രൂപം അജ്ഞാത സംഘം നിന്ദ്യമായ രീതിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരക്കെ പ്രതിഷേധം.ഞായറാഴ്‌ച പുലര്‍ച്ചെ നാലുമണിയോടടുത്തായിരുന്നു ഗ്രോട്ടോയുടെ ചില്ലുകള്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം തകര്‍ത്ത്‌ രൂപം വികൃതമാക്കിയത്‌. സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്‌ പോലിസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ്‌ ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത്‌ രൂപം വികൃതമാക്കിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌പ്രദേശത്തെ കടകള്‍ അടച്ച്‌ നാട്ടുകാര്‍ പ്രതിഷേധേിച്ചു.കുറ്റക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

7,000 ത്തോളം ക്രൈസ്‌തവര്‍ പാര്‍ക്കുന്ന പ്രദേശമായ പടിഞ്ഞാറന്‍ കുര്‍ളയിലാണ്‌ സംഭവം. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചു വരികയാണെന്നു മേഖല ഡെപ്യൂട്ടി പോലിസ്‌ കമ്മീഷനര്‍ വി.പരംജിത്ത്‌ സിംഗ്‌ പറഞ്ഞു.