News

ഘാനയില്‍ കത്തോലിക്ക സഭയയുടെ നേതൃത്വത്തില്‍ ദേശീയ തിരുഹൃദയ പുനര്‍പ്രതിഷ്‌ഠ

സ്വന്തം ലേഖകന്‍ 21-02-2017 - Tuesday

അക്കാറ: ഘാനയില്‍ യേശുവിന്റെ തിരുഹൃദയ പുനര്‍പ്രതിഷ്‌ഠ നടത്തുന്നതിനുള്ള കത്തോലിക്ക സഭയുടെ തയ്യാറെടുപ്പുകള്‍ അന്ത്യഘട്ടത്തിലാണ്‌. ഫ്രാന്‍സിസ്‌ പാപ്പ ഗ്യുസെപ്പിയിലെ കര്‍ദ്ദിനാള്‍ ബര്‍ട്ടെല്ലോയെ, ഘാനയുടെ അറുപതാം സ്വാതന്ത്ര്യദിനം, വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷികം, എന്നി ആഘോഷങ്ങളില്‍ പങ്കടുക്കാനായി, വത്തിക്കാന്റെ ഗവര്‍ണറെറ്റ്‌ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചിട്ടുണ്ട്‌.

ഘാനയില്‍ ദേശീയ തിരുഹൃദയ പുനര്‍പ്രതിഷ്ടചെയ്യുന്നത്‌ കത്തോലിക്ക സഭയുടെ ആത്മീയ സംഭാവനകളിലെ നാഴികക്കല്ലാണെന്നാണ്‌ കത്തോലിക്കാ സ്‌റ്റാന്റേര്‍ഡ്‌ വീക്കിലി പറയുന്നത്‌.

അടുത്തമാസം നാലിനാണ്‌ അക്കാറയില്‍ പുനര്‍പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടക്കുക.പ്രത്യേക സര്‍വ്വമത പ്രാര്‍ത്ഥനയും അരങ്ങേറും. ഘാനയിലെ അപ്പൊസ്‌തോലിക്ക്‌ ന്യൂന്‍ഷോ ആര്‍ച്ച്‌ ബിഷപ്പ്‌ ജീന്‍ മാരി സ്‌പെയ്‌ച്ച്‌,ഘാന കാത്തലിക്‌ കോണ്‍ഫ്രന്‍സ്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ നാമേഹ്‌ തുടങ്ങിയവരും മറ്റു മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കും.

1957 മാര്‍ച്ച്‌ മൂന്നിനായിരുന്നു ഈശോയുടെ തിരുഹൃദയപ്രതിഷ്‌ഠ അക്കാറയിലെ ഹോളി സ്‌പിരിറ്റ്‌ കത്തീഡ്രലില്‍ വെച്ചു ആദ്യമായി നടന്നത്‌. ഇത്‌ രണ്ടാം തവണയാണ്‌ പ്രതിഷ്‌ഠ നടക്കുന്നത്‌, അറുപതു വര്‍ഷത്തിനു ശേഷം.