News
കത്തോലിക്ക കരിസ്‌മാറ്റിക് നവീകരണത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു
സ്വന്തം ലേഖകന്‍ 22-02-2017 - Wednesday
ലണ്ടന്‍: ഇന്നത്തെ അനുഗ്രഹ പ്രവാഹത്തിനു കാരണമായ കത്തോലിക്ക കരിസ്‌മാറ്റിക് നവീകരണത്തിന് തുടക്കമായിട്ട് 2017 ല്‍ 50 വര്‍ഷമായി.ഇതെല്ലാം തുടങ്ങിയത് 1967 ഫെബ്രുവരിയില്‍ അമേരിക്കയിലെ ഡുക്കെസ്‌നി സര്‍വ്വകലാശാലയിലെ ധ്യാനം കൂടിയിരുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചതോടെ ആയിരുന്നു. അവരില്‍ പരിശുദ്ധാത്മാവ് വന്നു നിറയാന്‍ തുടങ്ങിയപ്പോള്‍ വിശ്വാസം പുതിയ വഴിത്തിരിവിലേക്കു നയിക്കപ്പെടുകയായിരുന്നു.
ഇന്ന് ലോകത്തെമ്പാടുമുള്ള 235 രാജ്യങ്ങളിലെ 12 കോടി കത്തോലിക്കര്‍ കരിസ്‌മാറ്റിക് നവീകരണ പ്രസ്ഥാനവുമായി സജീവ ധ്യാന നിരതരാണ്.കത്തോലിക്ക കരിസ്‌മാറ്റിക് നവീകരണം സഭക്കു ലഭിച്ച പ്രത്യേക അനുഗ്രഹമാണ്. അതാതു കാലത്തെ മാര്‍പ്പാപ്പമാരുടെ അംഗീകാരത്തോടെ പരിശുദ്ധാത്മാവിന്റെ നിറവില്‍ അല്‍മായരുടെ ശക്തമായ പ്രസ്ഥാനമായി മാറി ഇത്.കരിസ്‌മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ജൂബിലി ആഘോഷത്തിനായി ലോകത്തെമ്പാടുമുള്ളവരെ 2017 ലെ പന്തകോസ്‌തക്ക് റോമിലേക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്ഷണിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ നാഷണല്‍ സര്‍വ്വിസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 മാര്‍ച്ച് നാലിന് ബര്‍മ്മിംഗ്‌ഹാമില്‍ പ്രത്യേക പരിപാടികള്‍ നടക്കും.
പ്രധാന പരിപാടികളും പ്രാസംഗികരും
വണ്‍ ഹോപ്പ് പ്രൊജക്ട് നയിക്കുന്ന ആരാധനയിലൂടേയും ജീവസ്‌തുതികളിലൂടെയും പരിദ്ധാത്മാവിന്റെ അനുഗ്രഹ വര്‍ഷം നിരന്തരം അനുഭവിക്കാനും പങ്കുവെക്കാനും വരിക. പ്രചോദനമാകുന്ന ജീവസാക്ഷ്യങ്ങള്‍, അഭിഷിക്തവും ഹൃദയ സ്‌പര്‍ശിയുമായ പ്രഭാഷണങ്ങള്‍, ആനന്ദദായകമായ പങ്കാളിത്വം. അതിവിശിഷ്ട സമ്മാനങ്ങള്‍ പങ്കുവെക്കാന്‍ റൈസും അവിടെ ഉണ്ടാകും. ആര്‍ച്ച് ബിഷപ്പ് ബര്‍നാഡ് ലോങ്‌ലെ ദിവ്യബലി അര്‍പ്പിക്കും,ആര്‍ച്ച് ബിഷപ്പ് കെവിന്‍ മെക്‌ഡൊനാള്‍ഡ് സന്ദേശം നല്‍കും.
പ്രാസംഗികര്‍
പറ്റി ഗല്ലാഗര്‍ മാന്‍സ്‌ഫീല്‍ഡ്- കത്തോലിക്ക സഭയില്‍ കറിസ്‌മാറ്റിക് നവീകരണത്തിനു തുടക്കമിട്ട 1967 ലെ ഡുക്കെസ്‌നെ വീക്കെന്റെില്‍ പങ്കെടുത്തു. അന്നു മുതല്‍ അദ്ധ്യാപനം,എഴുത്ത്, മതശുശ്രൂഷകള്‍ എന്നിവയില്‍ വ്യാപൃതയാണ്. പറ്റിയുടെ സാക്ഷ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടവയാണ്. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുംധ്യാനങ്ങളിലും സെമിനാറുകളിലും പ്രഭാഷണം നടത്തുന്ന പ്രശസ്‌ത സുവിശേഷകയാണിവര്‍.
മാര്‍ക്ക് നിമോ-അനുഗ്രഹീതനായ സുവിശേഷ പ്രാസംഗികന്‍. 33 രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ ശുശ്രൂഷ നടത്തുകയും ആരാധനക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഒരു സുവിശേഷപ്രചാരകന്‍ എന്ന നിലയില്‍ മാര്‍ക്കിന് വളരെ വിപുലമായ പ്രവര്‍ത്തനമേഖലയാണുള്ളത് കൂടാതെ, ഉഗാണ്ടയിലെ എച്ച്‌ഐവി ബാധിതര്‍ക്കിടയിലും അദ്ദേഹം സേവനം ചെയ്യുന്നു. വത്തിക്കാനിലെ ഇന്റര്‍നാഷണല്‍ കാത്തലിക് കരിസ്‌മാറ്റിക് റിന്യൂവല്‍ സര്‍വ്വിസില്‍ 10 വര്‍ഷമായി ആഫ്രിക്കയെ പ്രതിനിധികരിക്കുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു.
റവ. മൈക്ക് പിലാവച്ചി-
ആഗ്ലിക്കന്‍ സുവിശേഷകനായ മൈക്ക് സോള്‍ സര്‍വൈവര്‍ മിനിസ്‌ട്രീസിനെ നയിക്കുന്നു. യേശുവിനു വേണ്ടി ജീവിക്കുന്ന ചെറുപ്പക്കാരെ സഹായിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ദൗത്യം. ഒപ്പം ഇതുമായി ബന്ധപ്പട്ട, സോള്‍ സര്‍വൈവര്‍ വാട്ട്‌ഫോര്‍ഡ്, സഭയുമായി സഹകരിക്കുന്നു. മൈക്കിന്റെ സുവിശേഷാധിഷ്ടിത പ്രസംഗങ്ങള്‍ ഏറെ നര്‍മ്മത്തില്‍ കലര്‍ത്തി ക്രിസ്‌തുവിലെത്തിക്കുന്ന ശൈലിയിലാണ് അവതരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം പ്രസംഗിക്കുന്നു.
