News - 2025

ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ വെര്‍ജിനിയയില്‍ നിയമം

സ്വന്തം ലേഖകന്‍ 22-02-2017 - Wednesday

ചാള്‍സ്‌ട്ടന്‍: വിശുദ്ധ ബൈബിള്‍ വെസ്റ്റ്‌ വെര്‍ജിനിയ സംസ്ഥയിലെ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ വേണ്ട നടപടികള്‍ക്ക്‌ നിയമജ്ഞര്‍ തുടക്കമിട്ടു. 1931 ലെ നിയമം ഭേതഗതി ചെയ്യാന്‍ വേണ്ടി ഹൗസ്‌ ബില്‍ 2568 നിയമസഭയില്‍ അവതരിപ്പിച്ചു.

നിയമഭേതഗതി പാസ്സായാല്‍ വെര്‍ജീനിയ സംസ്ഥാനത്ത്‌ വിശുദ്ധ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാകും. അമേരിക്കയില്‍ ഇതാദ്യമാണ്‌ ഒരു സംസ്ഥാനത്ത്‌ ബൈബിള്‍ ഔദ്യോഗിക അംഗീകരത്തിനായി നിയമനിര്‍മ്മാണം നടത്താനുള്ള നടപടികള്‍. നിയമസഭാംഗമായ ജെഫ്‌ എല്‍റിഡ്‌ജ്‌ ബില്ല്‌ സഭയില്‍ അവതരിപ്പിച്ചു, മറ്റ്‌ അംഗങ്ങളായ റൊഡിഗിറൊ, മെയ്‌നാര്‍ഡ്‌,മില്ലര്‍, മാര്‍ക്കും, വൈറ്റ്‌, ഹിക്ക്‌സ്‌, സ്‌റ്റോര്‍ച്ച്‌, ഹാമില്‍ട്ടന്‍, ഡീന്‍, വെസ്‌റ്റ്‌ഫാള്‍ എന്നിവര്‍ പിന്‍താങ്ങി. ബില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്‌ ജുഡിഷ്യറി കമ്മിറ്റിക്കു മുമ്പാകെയാണ്‌.


Related Articles »