India - 2025
ഫാ. ടോമിന്റെ മോചനം: കത്തോലിക്ക കോണ്‍ഗ്രസ് സമരം വ്യാപിപ്പിക്കുന്നു
സ്വന്തം ലേഖകന്‍ 02-03-2017 - Thursday
കോട്ടയം: യെമനില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കിടെ ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ.ടോം ഉഴുന്നാലിന്റെ തിരോധാനത്തിന് ഒരുവർഷം പിന്നിട്ടിട്ടും അദ്ദേഹത്തെ മോചിപ്പിക്കാത്തതില് പ്രതിഷേധിച്ച് മാര്‍ച്ച് നാലിനു കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സമരം നടത്തും. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്രം സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്ക കോൺഗ്രസ് പ്രധാനമന്ത്രിക്കു നൽകുന്ന ഭീമഹർജിയിലെ ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ലൂർദ് കത്തീഡ്രലിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.
ഫാ. ടോമിന്റെ ജന്മനാടായ രാമപുരത്തു പാലാ രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റാലിയും സമ്മേളനവും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനംചെയ്യും. ഇരിങ്ങാലക്കുട രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടകരയിൽ നടക്കുന്ന ഉപവാസ ധർണ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനംചെയ്യും. അന്നേ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കത്തോലിക്ക കോൺഗ്രസ് ഉപവാസ പ്രാർത്ഥന നടത്തും.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക