News

"ഞങ്ങളുടെ പ്രിയ സഹോദരന്‍റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കണേ..." UK സെഹിയോന്‍ കുടുംബം.

ബാബു ജോസഫ് 28-11-2015 - Saturday

കര്‍ത്താവിന്‍റെ അടുത്തേക്ക് യാത്രയായിരിക്കുന്ന പ്രിയപ്പെട്ട അലന്‍ ചെറിയാന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 1 ചൊവ്വാഴ്ച്ച വാഴക്കുളം അരിക്കുഴയിലെ വീട്ടില്‍നിന്ന് ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിക്കും.

അരിക്കുഴ സെന്‍റ്. സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ മൃതസംസ്കാരം നടത്തും. മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം തിങ്കളഴ്ച വൈകുന്നേരം അരിക്കുഴയിലെ വീട്ടില്‍ എത്തിക്കും. അലന്‍റെ ആത്മാവിനുവേണ്ടി പ്രര്‍ത്ഥിക്കുകവാൻ സെഹിയോന്‍ യു.കെ ടീം അംഗങ്ങൽ അഭ്യർത്ഥിക്കുന്നു.

യുകെയിലെ സെഹിയോൻ യൂത്ത് മിനിസ്ട്രി അംഗവും, പാലക്കാട് രൂപത സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയുമായിരുന്ന അലൻ ചെറിയാൻ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴയ്ക്ക് സമീപം വാഹനാപകടത്തിൽ മരിച്ചത്.

UKയിലെ ടോൾവ൪ത്തിൽ സ്ഥിരതാമസക്കാരായ സണ്ണിയുടേയും റീത്തയുടേയും മകനാണ് അലൻ. പ്രേഷിതപ്രവര്‍ത്തനങ്ങളിൽ സജീവമായ മാതാപിതാക്കളുടെ തുടർച്ച തന്നെയായിരിന്നു അലന്റെ ജീവിതരീതിയും.

ഇംഗ്ലണ്ടിലെ യുവജനങ്ങളുടേയും കുട്ടികളുടേയും ഇടയിൽ ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കാൻ താൽപര്യം കാണിച്ച ഒരു അതുല്യ വ്യക്തിത്വമായിരിന്നു അലന്റേത്.

'ഞാൻ യേശുവിനായി ജീവിക്കുന്നു' എന്നതായിരിന്നു അലന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്.

പരേതന്റെ ആത്മാവിനു വേണ്ടി നവംബർ 29, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്, സെഹിയോൻ യുകെ മിനിസ്ട്രി ഡയറക്ട൪ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ബെർമിഹാംഗ് സെന്റ് ജെറാള്‍ഡ് കത്തോലിക്ക ദേവാലയത്തിൽ പ്രത്യേക ദിവ്യ ബലി അർപ്പിക്കപ്പെടും.

പരേതന്റെ വിയോഗത്തിൽ പ്രവാചക ശബ്ദം ടീം ആത്മാർഥമായ ദുഃഖം രേഖപ്പെടുത്തുകയും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.


Related Articles »