India - 2025
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയായി അഡ്വ.ചാര്‍ളി പോളിനെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകന്‍ 16-03-2017 - Thursday
കൊച്ചി: കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയായി അഡ്വ.ചാര്‍ളി പോളിനെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ അഡ്വ.ചാര്‍ളി പോള്‍ മദ്യവിരുദ്ധ സംഘടനകളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
കെ.സി.എസ്.എല്‍. സംസ്ഥാന പ്രസിഡന്റ്, സി.എല്‍.സി. സംസ്ഥാന പ്രസിഡന്റ്, ഡി.സി.എല്‍. സംസ്ഥാന സെക്രട്ടറി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ചാര്‍ളി പോള്‍ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം, കെ.സി.ബി.സി.യുടെ ബിഷപ് മാക്കീല്‍ പുരസ്‌കാരം, ഫാ.തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. തൃക്കാക്കര എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ഇടവകാംഗമാണ്. മൂന്നുവര്‍ഷമാണ് കാലാവധി.
