India - 2025
കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ ദിനാചരണം 26ന്
പ്രവാചകശബ്ദം 24-06-2025 - Tuesday
കൊച്ചി: കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള ലഹരിവിരുദ്ധ ദിനാചരണം 26ന് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തൃശൂർ കുരിയച്ചിറ സെൻ്റ ജോസഫ്സ് മോഡൽ സ്കൂളിൽ രാവിലെ 11.30ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത നിർവഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോൺ അരീക്കൽ, പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരൻ, അന്തോണിക്കുട്ടി ചെതലൻ, കെ.എ. ഏബ്രഹാം എന്നിവർ പ്രസംഗിക്കും.
ദിനാചരണത്തിന്റെ ഭാഗമായി കേരള സഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അസംബ്ലിയിൽ സന്ദേശവും പ്രതിജ്ഞയെടുക്കലും ഉണ്ടാകുമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ്റെ സർക്കുലർ വ്യക്തമാക്കി. 32 രൂപത കേന്ദ്രങ്ങളിലും വിവി ധ പരിപാടികൾ ഉണ്ടാകും. പാലക്കാട് ഒലവക്കോട് സെൻ്റ തോമസ് എച്ച്എസ്എസിൽ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കൊല്ലം ട്രിനിറ്റി ലൈസിയം എച്ച്എസ്എസിൽ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, പാലാ അൽഫോൻസാ കോളജിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മൂവാറ്റുപുഴ വെളിയനാട് സെൻ്റ പോൾസ് എച്ച്എസ്എസിൽ യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത എന്നിവർ ലഹരിവിരുദ്ധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
