News - 2026

2025 ജൂബിലി ചിത്രങ്ങൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു

പ്രവാചകശബ്ദം 26-11-2026 - Thursday

വത്തിക്കാന്‍ സിറ്റി: 2000-ലെ മഹാ ജൂബിലിക്ക് കാല്‍ നൂറ്റാണ്ടിന് ശേഷം ആചരിച്ച 2025-ലെ ജൂബിലി വര്‍ഷത്തിലെ വിവിധങ്ങളായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ബുക്ക് പ്രകാശനം ചെയ്തു. 2025 ജൂബിലി ചിത്രങ്ങള്‍ ഉള്‍ക്കോ9ള്ളിച്ച് തയാറാക്കിയ പുസ്തകത്തിന്റെ ആദ്യ പ്രതി, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് ആർച്ച് ബിഷപ്പ് റിനോ ഫിസിക്കെല്ല ലെയോ പതിനാലാമൻ പാപ്പയ്ക്ക് സമർപ്പിച്ചു. നാളെ നവംബർ 27 മുതൽ ഓൺലൈനിലും പുസ്തകശാലകളിലും ഇത് ലഭ്യമാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

3.3 കോടിയിലധികം തീർത്ഥാടകരെ റോമിലേക്ക് എത്തിച്ച 'പ്രത്യാശയുടെ ജൂബിലി വർഷത്തെ' ഓർമ്മിക്കുന്ന മൂല്യവത്തായ ഒരു മാർഗ്ഗമാണ് പുസ്തകം. ഫോട്ടോഗ്രാഫിക് ആൽബം ജൂബിലി വർഷത്തിനായുള്ള വിപുലമായ ഒരുക്കങ്ങൾ വായനക്കാർക്ക് വീണ്ടും അടുത്തറിയാൻ അവസരമൊരുക്കുകയാണെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോമിനെയും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തെയും ചരിത്രത്താളുകളിൽ ഇടം കൊള്ളിച്ച 35 പ്രധാന പരിപാടികളുടെ വിവരങ്ങൾ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »