അതേസമയം, ഖുർആനിലെ മർയം ഇമ്രാന്റെ മകളും അഹറോന്റെ സഹോദരിയുമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഖുർആനിലെ ഈസായെക്കുറിച്ചുള്ള വിവരണങ്ങളും, കർത്താവും ദൈവവുമായ യേശുക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവും അടങ്ങുന്ന ക്രൈസ്തവ വിശ്വാസവും തികച്ചും വ്യത്യസ്തമാണ്. അതിനാൽ പേരുകളിൽ ചെറിയ സാമ്യം തോന്നാമെങ്കിലും ഇവർ ഒരേ വ്യക്തികളാണെന്ന് കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിൽ അതിരൂപത വ്യക്തമാക്കി.
മതസൗഹാർദ സമ്മേളനങ്ങൾ മതസംവാദത്തിന്റെ വേദികളല്ല, മറിച്ച് മാനവസൗഹാർദത്തിന്റെ വേദികളായാണ് സഭ കാണുന്നത്. ആശയങ്ങളോട് വിയോജിക്കുമ്പോഴും വ്യക്തികളെ സ്നേഹത്തോടെ ആദരിക്കാനാണ് സുവിശേഷം പഠിപ്പിക്കുന്നത്. എന്നാൽ മതത്തെ ഉപയോഗിച്ച് വിദ്വേഷം വളർത്തുന്ന പ്രവണതകളെ അംഗീകരിക്കാനാവില്ലെന്നും, ഏകരക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ വിരുദ്ധ അഭിപ്രായങ്ങളെ ഭയപ്പെടാതെ വിശ്വാസസത്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും അതിരൂപത ആഹ്വാനം ചെയ്തു.
♦️ (ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് 'പ്രവാചകശബ്ദം' പ്രസിദ്ധീകരിച്ച വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..! ♦️
News
പരിശുദ്ധ കന്യകാമറിയവും ഖുർആനിലെ മർയമും ഒരാളല്ല; വിശ്വാസസത്യങ്ങളിൽ ആശയക്കുഴപ്പത്തിന് ഇടമില്ലെന്ന് ചങ്ങനാശേരി അതിരൂപത
പ്രവാചകശബ്ദം 25-11-2026 - Wednesday
ചങ്ങനാശേരി: പരിശുദ്ധ കന്യകാമറിയവും ഖുർആനിൽ പരാമർശിക്കുന്ന മർയമും ഒരാളല്ലെന്നും, പേരുകളിലെ സാമ്യം കണ്ട് വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകരുതെന്നും ചങ്ങനാശേരി അതിരൂപത. പാറേൽ മർത്ത് മറിയം ബസിലിക്ക കൂദാശാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പാറേൽ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നടത്തിയ ചില പരാമർശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് അതിരൂപത പി.ആർ.ഒ അഡ്വ. ജോജി ചിറയിലും ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിലും സംയുക്ത പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.
സാംസ്കാരിക സമ്മേളനത്തിൽ പ്രാസംഗികർ പങ്കുവെച്ച കാര്യങ്ങൾ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും മാത്രമാണെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസസത്യങ്ങളും പൊതുവേദികളിൽ ഇതരമതസ്ഥർ നടത്തുന്ന പ്രസ്താവനകളും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്. ബൈബിളിലും സഭാപാരമ്പര്യത്തിലും കാണുന്ന പരിശുദ്ധ കന്യകാമറിയം യോവാക്കീമിന്റെയും അന്നയുടെയും മകളാണ്. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം അമലോത്ഭവയും നിത്യകന്യകയും സ്വർഗ്ഗാരോപിതയുമാണെന്നാണ് കത്തോലിക്കാ സഭ ഏറ്റുപറയുന്നത്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















