News
അലഹബാദില് സെമിത്തേരി തകര്ക്കപ്പെട്ട നിലയില് കണ്ടെത്തി
സ്വന്തം ലേഖകന് 27-03-2017 - Monday
അലഹബാദ്: ക്രൈസ്തവ വിശ്വാസികളെ ഏറെ വേദനിപ്പിച്ച് കൊണ്ട് അലഹബാദിലെ രാജപ്പൂര് സെമിത്തേരി തകര്ക്കപ്പെട്ട നിലയില് കണ്ടെത്തി. അഭിനവ് ജോയി എന്ന വിശ്വാസി തന്റെ മുത്തശിയുടെ കല്ലറ സന്ദര്ശിക്കാന് എത്തിയപ്പോളാണ് കല്ലറകള് തകര്ക്കപ്പെട്ട നിലയില് കണ്ടെത്തിയത്. അധികം വൈകാതെ തന്നെ ചിത്രങ്ങള് സോഷ്യല് മീഡിയായില് പ്രചരിക്കുകയായിരിന്നു. കല്ലറയില് നിന്ന് കുരിശ് രൂപങ്ങള് അറത്തു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം സാമൂഹ്യവിരുദ്ധര് സ്ഥിരമായി ചൂതുകളിക്കും മദ്യപനത്തിനുമായി സെമിത്തേരിയില് ഒന്നിച്ചു കൂടുക പതിവായിരിന്നുവെന്ന് റിപ്പോര്ട്ടുണ്ട്. ഇത് കൂടാതെ നിരവധി അസാന്മാര്ഗ്ഗികപ്രവര്ത്തനങ്ങളും ഇവിടെ നടന്നതായി സംശയിക്കുന്നുണ്ട്. സംഭവം നടന്നിട്ടു മൂന്നു ദിവസമായെങ്കിലും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല. കുറ്റവാളികള്ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
More Archives >>
Page 1 of 157
More Readings »
റോമ നഗരത്തിന്റെ ആദരവും ലാറ്ററന് ബസിലിക്കയിലെ സ്ഥാനമേറ്റെടുക്കലും നാളെ
വത്തിക്കാന് സിറ്റി: ബസിലിക്കകളില് പ്രഥമ സ്ഥാനമുള്ള ജോണ് ലാറ്ററന് ബസിലിക്കയിൽ ഔദ്യോഗികമായി...

കുരിശ് നിന്ന സ്ഥലം ജനവാസ മേഖലയില്; വനം വകുപ്പിന് തിരിച്ചടിയായി തഹസിൽദാരുടെ റിപ്പോര്ട്ട്
തൊടുപുഴ: തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് വനം...

മാർ മാത്യു മാക്കീലിന്റെ ധന്യപദവി; ചങ്ങനാശേരി അതിരൂപതയ്ക്കു ധന്യ നിമിഷമെന്ന് മാർ തോമസ് തറയിൽ
ചങ്ങനാശേരി: ചങ്ങനാശേരി വികാരിയാത്തിൻ്റെ വികാരി അപ്പസ്തോലിക്കയായി 1896 മുതൽ 1911 വരെ അജപാലന ശുശ്രൂഷ...

ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്
ദൈവമക്കളുടെ മാതാവെന്ന നിലയില് പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിനാലാം തീയതി
"യേശു തന്റെ അമ്മയും താന് സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു:...

ലെയോ പതിനാലാമൻ പാപ്പയുടെ പേരില് വ്യാജ വീഡിയോകള്; ചാനലിന് വിലക്കിട്ട് യൂട്യൂബ്
ന്യൂയോര്ക്ക്/ വത്തിക്കാന് സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരില് വ്യാജ പ്രചരണവും...
