India - 2026

കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് സർക്കാർ പറഞ്ഞതിൽ സന്തോഷമുണ്ട്: ജസ്റ്റീസ് ജെ.ബി. കോശി

പ്രവാചകശബ്ദം 15-03-2026 - Sunday

തൃശൂർ: നന്നായി പഠിച്ച് ആർക്കും കുഴപ്പങ്ങളില്ലാതെയും മറ്റുള്ള സമുദായങ്ങളെ ഹനിക്കാതെയുമാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ക്രൈസ്‌തവ സമുദായത്തെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും പഠിക്കാനായി നിയുക്തനായിരുന്ന ജസ്റ്റീസ് ജെ.ബി. കോശി.

കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് സർക്കാർ പറഞ്ഞതിൽ സന്തോഷമുണ്ട്. കാര്യങ്ങൾ കുറേയൊക്കെ നടപ്പാക്കു ന്നുണ്ടെന്നും എല്ലാം നടപ്പാക്കുമെന്നു വിശ്വസിക്കാമെന്നും ജസ്റ്റീസ് ജെ.ബി. കോശി മാധ്യമങ്ങളോടു പ്രതികരിച്ചു. കമ്മീഷനു റിപ്പോർട്ട് തയാറാക്കാൻ ധാരാളം വിവരങ്ങൾ തന്നു സഹായിച്ചത് ആർച്ച് മാർ ആൻഡ്രൂസ് താഴത്താണെന്നും അദ്ദേഹം പറഞ്ഞു.


Related Articles »